ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. മാനഗരം, കൈതി, മാസ്റ്റർ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. ഇതിന്റെ ട്രൈലെർ വമ്പൻ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയുമെത്തുന്ന ഈ ചിത്രത്തിൽ, ചെമ്പൻ വിനോദ്, നരെയ്ൻ, അർജുൻ ദാസ്, കാളിദാസ് ജയറാം എന്നിവരുമുണ്ട്. കമൽ ഹാസൻ തന്നെയാണ് തന്റെ രാജ്കമൽ ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ കമൽ ഹാസന്റെ കടുത്ത ആരാധകനായ ലോകേഷ് കമൽ ഹാസനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് നടക്കുമ്പോള്‍, രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്ത സംഭവമാണ് ലോകേഷ് കനകരാജ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ് വെളിപ്പെടുത്തിയപ്പോൾ കയ്യടികളോടെയാണ് ആ വാക്കുകളെ സദസ്സ് സ്വീകരിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രം ജൂൺ മൂണിനാണ് ആഗോള റിലീസ്സായ എത്താൻ പോകുന്നത്. ഒരു പക്കാ മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഇതിനു ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്നു കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.