[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിത്രീകരണത്തിനിടെ കാർ നദിയിലേക്ക് മറിഞ്ഞു; സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്

തെലുങ്കു സിനിമയായ ഖുഷിയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നടൻ വിജയ് ദേവരക്കൊണ്ട, നടി സാമന്ത എന്നിവർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. കശ്മീരിലെ ഷൂട്ടിംഗ് സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായത്. വേഗത്തിൽ കാർ ഡ്രൈവ് ചെയ്യുന്ന സീൻ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോൾ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വാർത്തകൾ വരുന്നത്. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് വിജയ് ദേവരകൊണ്ടയുടെ ക്രൂ അം​ഗങ്ങൾ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. പഹൽ​ഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞതെന്നും, പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് സൂചന.

അതിന് ശേഷം ഞായറാഴ്ച ദാൽ തടാകത്തിനടുത്തുവെച്ചുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനായി വിജയ് ദേവരക്കൊണ്ടയും സാമന്തയും എത്തിയെങ്കിലും ഇരുവരെയും പുറംവേദന അലട്ടിയിരുന്നുവെന്നും, ഫിസിയോതെറാപ്പിക്ക് ശേഷമാണ് പിന്നീട് ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ദാലിൽ നടന്ന ഷൂട്ടിങ് പൂർത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സിനിമാ സംഘം കശ്മീരിൽനിന്ന് തിരിച്ചു വരികയും ചെയ്തു. ശിവ നിർവാണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ശിവ നിർവാണ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കി കയ്യടി നേടിയ, മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് ഈ തെലുങ്കു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആൻഡ് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.