ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്.
ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിന് ആഗോള റിലീസായി എത്തുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന ചർച്ച. ലിയോ LCU വിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ്, താൻ നേരത്തെ ചെയ്ത കാർത്തി ചിത്രം കൈതി ഒന്ന് കൂടെ കാണാൻ ലോകേഷ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. കൈതിയും വിക്രമും ചേർത്താണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. അതുപോലെ ലിയോ റിലീസ് ചെയ്യുന്നതിന് മുൻപ് ലോകേഷ് എന്താണ് പറയുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഏതായാലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലോകേഷ് പറയുന്നത്, എന്ത് സംഭവിച്ചാലും ലിയോയുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർ മിസ് ചെയ്യരുത് എന്നാണ്. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ എങ്ങനെയെങ്കിലും തീയേറ്ററിൽ കേറി പറ്റണമെന്നും ആദ്യ പത്ത് മിനിറ്റ് അതിനിർണ്ണായകമാണെന്നും ലോകേഷ് വെളിപ്പെടുത്തി. വമ്പൻ തീയേറ്റർ അനുഭവമായിരിക്കും ആ ആദ്യ പത്ത് മിനിറ്റ് തരികയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേര് ജോലി ചെയ്താണ് ആദ്യ പത്ത് മിനിറ്റ് തങ്ങൾ ഒരുക്കിയതെന്നും അത്കൊണ്ട് തന്നെ ആ 10 മിനിറ്റ് പ്രേക്ഷകർക്കുള്ള ഒരു വിരുന്നായി മാറുമെന്നും അദ്ദേഹം പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ കേരളത്തിലെ 650 ലധികം സ്‌ക്രീനുകളിൽ ശ്രീ ഗോകുലം മൂവീസ് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, തൃഷ എന്നിവരും വേഷമിടുന്നു
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.