ഇന്നലെയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രൈലെർ ലോഞ്ചും നടന്നത്. മാനഗരം, കൈതി, മാസ്റ്റർ എന്നീ വലിയ ഹിറ്റുകൾക്കു ശേഷം ലോകേഷ് ഒരുക്കിയ ചിത്രമാണിത്. ഉലകനായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. താരസമ്പന്നമായ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ഈ ചിത്രത്തിൽ ഒരതിഥി വേഷം ചെയ്യുന്ന സൂര്യക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ലോകേഷ് സംസാരിച്ചത്. താൻ എന്തുകൊണ്ടാണ് സൂര്യക്ക് നന്ദി പറയുന്നതെന്നും, വിക്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നാണ് ലോകേഷ് ആരാധകരോടും സിനിമാ പ്രേമികളോടും പറയുന്നത്. ഈ ചിത്രത്തിൽ സൂര്യ ഉണ്ടെന്നത് രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിച്ചതെന്നും, എന്നാൽ ആ വിവരം ലീക്കായ സ്ഥിതിക്ക് ഇനി ഒളിച്ചു വെച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവർക്കൊപ്പം ഒരു വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കമൽഹാസന് പുറമെ മലയാള യുവ താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റു താരങ്ങൾ. ജൂൺ മൂന്നിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ഈ ആക്ഷൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.