തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ദളപതി വിജയ് ചിത്രം ലിയോ നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയ ഹൈപ്പിലെത്തുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ അഭിമുഖങ്ങളാണ് അടുത്തിടെ ലോകേഷ് നൽകിയത്. അതിലൊക്കെ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വന്നു. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന തലൈവർ 171 ആണ് ഇനി ലോകേഷ് ഒരുക്കാൻ പോകുന്നത്. അടുത്ത വർഷം മാർച്ചിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും ലോകേഷ് പുറത്തു വിട്ടു. ഇതിന്റെ തിരക്കഥ കേട്ടവരൊക്കെ വലിയ ആവേശത്തിലാണെന്നും, താൻ ഇത് വിജയ് സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹവും വലിയ അഭിനന്ദനമാണ് നൽകിയതെന്നും ലോകേഷ് പറഞ്ഞു.
ഇത് ലോകേഷിന് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാത്ത ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെന്നും, പരീക്ഷണ സ്വഭാവത്തിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. രജനികാന്തിനെ ഇത്‌വരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇത്ര വലിയ ഒരു പരീക്ഷണ ചിത്രം ഒരുക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും ലോകേഷ് പറയുന്നു. ഇതിന്റെ കഥ തന്നെ അത്രയ്ക്ക് ആവേശം കൊള്ളിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൺ പിക്ചേഴ്സ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വമ്പൻ താരനിരയാണ് ഇതിൽ അണിനിരക്കുകയെന്നാണ് സൂചന. ഇപ്പോൾ ജയ് ഭീം ഫെയിം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.