LCU അവസാനിക്കുന്നത് ഇങ്ങനെ; സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ആ വമ്പൻ ചിത്രത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ദളപതി വിജയ് ചിത്രം ലിയോ ആഗോള ബോക്സ് ഓഫീസിൽ 200 കോടിയും പിന്നിട്ട് മഹാവിജയമായി മാറുകയാണ്. ഏവരും പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ഈ ചിത്രവും തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് ലോകേഷ് ഒരുക്കിയത്. കാർത്തി നായകനായ കൈതി, കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവർ വേഷമിട്ട വിക്രം എന്നിവയിലൂടെ ലോകേഷ് രൂപം നൽകിയ ഒന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. പരസ്പരം നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കഥയും കഥാപാത്രങ്ങളുമാണ് ഈ യൂണിവേഴ്സിന്റെ പ്രത്യേകത. അതേ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന എൽ സി യു വിലാണ് വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ കഥയും നടക്കുന്നത്. ഇപ്പോഴിതാ ഈ യൂണിവേഴ്‌സ് ഇനി എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും, എങ്ങനെയാണ് താൻ ഇത് അവസാനിപ്പിക്കുക എന്നും വെളിപ്പെടുത്തുകയാണ് ലോകേഷ്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ താൻ അടുത്തതായി ചെയ്യാൻ പോകുന്നത് കാർത്തി നായകനായ കൈതി 2 ആയിരിക്കുമെന്ന് ലോകേഷ് പറയുന്നു. അതിന് ശേഷം വിക്രത്തിലെ സൂര്യ അവതരിപ്പിച്ച റോളെക്‌സ് എന്ന കഥാപാത്രത്തെ മുൻനിർത്തി ഇതേ യൂണിവേഴ്സിലെ മറ്റൊരു ചിത്രം ചെയ്യുമെന്നും ലോകേഷ് പറഞ്ഞു. ഈ യൂണിവേഴ്‌സ് താൻ അവസാനിപ്പിക്കുന്നത് വിക്രം 2 എന്ന ചിത്രത്തിലൂടെ ആവുമെന്നും, ഇതിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ യൂണിവേഴ്സിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം വിചാരിച്ച പോലെ നടന്നാൽ, കമൽ ഹാസൻ, വിജയ്, സൂര്യ, കാർത്തി, ഫഹദ് ഫാസിൽ തുടങ്ങി ഒരു വമ്പൻ താരനിരയെ ഒരുമിച്ചു കാണാൻ സാധിക്കുന്ന ചിത്രമായിരിക്കും ലോകേഷിന്റെ വിക്രം 2 . ലോകേഷ് ഇനി ചെയ്യാൻ പോകുന്ന രജനികാന്ത് ചിത്രമായ തലൈവർ 171 ഇതൊന്നുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ചിത്രമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.