ഈ കഴിഞ്ഞ നവംബർ അവസാന വാരമാണ് മലയാളത്തിലെ പ്രശസ്തമായ സിബിഐ സിനിമ സീരിസിലെ അഞ്ചാമത്തേയും അവസാനത്തെയും ചിത്രമായ സിബിഐ 5 ഷൂട്ടിംഗ് ആരംഭിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയെത്തുന്ന ഈ ചിത്രം രചിച്ചത് എസ് എൻ സ്വാമിയും സംവിധാനം ചെയ്യുന്നത് കെ മധുവും ആണ്. എന്നാൽ ജനുവരിയിൽ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇതിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. ഇനി ഫെബ്രുവരി ഒന്ന് മുതൽ സിബിഐ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാൻ ആണ് പ്ലാൻ ചെയുന്നത്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതൽ മമ്മൂട്ടി ഈ ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യും. ഇപ്പോഴിതാ, ഈ ചിത്രത്തിൽ സെറ്റിൽ നിന്ന് പകർത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. മമ്മൂട്ടിയോടൊപ്പം താനും ചിത്രത്തിന്റെ രചയിതാവും നിർമ്മാതാവും സംഗീത സംവിധായകനുമെല്ലാം ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. മ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ്, സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി പറഞ്ഞത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.