[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രോ ഡാഡി ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ; ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിൽ സോഷ്യൽ മീഡിയ പൊങ്കാല..!

പ്രശസ്ത സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ച വാക്കുകളും കമന്റുകളും ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ പൊങ്കാല ഏറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ അടുത്ത ദിവസം റിലീസ് ചെയ്ത മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് ബ്രോ ഡാഡി. വളരെ രസകരമായ ഈ ഫാമിലി എന്റെർറ്റൈനെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. പാൻ ഇന്ത്യ ലെവലിൽ തന്നെ സൂപ്പർ ഹിറ്റ് വിജയം നേടുന്ന ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് എത്തിയത്. എന്നാൽ അതിന്റെ കഥാതന്തുവിനു, കുറച്ചു വർഷം മുൻപ് പുറത്തു വന്ന ഒമർ ലുലു ചിത്രം ധമാക്കയുമായി ചെറിയ ചില സാമ്യം ഉണ്ടായിരുന്നു. എന്നാൽ ധമാക്ക വലിയ വിമർശനം ഏറ്റു വാങ്ങിയ ചിത്രമാണ്. ദ്വയാർത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമായിരുന്നു അതിനു കാരണമായി പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ നിലവാരം മാത്രമേ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിക്കു ഉള്ളു എന്ന് തോന്നിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്ന ഒമർ ലുലുവിനെ സിനിമാ പ്രേമികളും മോഹൻലാൽ- പൃഥ്വിരാജ് ആരാധകരും പൊങ്കാലയിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അതുപോലെ ട്രോൾ പേജുകളും ഒമർ ലുലുവിനെ ട്രോൾ ചെയ്തു കൊണ്ടിരിക്കുകയാണ്. രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ. രാജുവേട്ടൻ ഉയിർ, എന്നൊക്കെയാണ് ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കമന്റു ചെയ്തിരിക്കുന്നത്. ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡി കമ്മന്റ് ചെയ്യൂ ഗുയ്സ് എന്നൊക്കെയും അദ്ദേഹം കമന്റു ഇട്ടിട്ടുണ്ട്. ഏതായാലും ബ്രോ ഡാഡി പോലെ ഒരു രസകരമായ കുടുംബ ചിത്രം വെച്ച് ഒമർ ലുലു തന്റെ ഒരു മോശം ചിത്രത്തെ വെളുപ്പിക്കാൻ നോക്കുകയാണ് എന്നാണ് അദ്ദേഹത്തെ പൊങ്കാലയിടുന്നവരുടെ ആരോപണം. ഏതായാലും ഈ സോഷ്യൽ മീഡിയ വിവാദം ഏതുവരെ പോകും എന്ന് കണ്ടു തന്നെ അറിയണം.

https://www.facebook.com/photo?fbid=490486962433762&set=a.329622558520204

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

5 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.