മലയാള സിനിമയിലെ വമ്പന് ബാനറായ ഇ ഫോര് എന്റര്ടൈന്മെന്റ്സില് നിന്നും പുതിയൊരു സിനിമ ഒരുങ്ങുകയാണ്. ലില്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പിന്നില് ഒരു കൂട്ടം ചെറുപ്പക്കാരാണ് അണിനിരക്കുന്നത്. ലില്ലിയുടെ മോഷന് പോസ്റ്റര് ഇന്ന് അണിയറ പ്രവര്ത്തകര് പുറത്തു വിട്ടു.
പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാനായി ഇ ഫോര് എന്റര്ടൈന്മെന്റ്സിന്റെ പുത്തന് സംരംഭമായ ഇ ഫോര് എക്സ്പെരിമെന്റിന്റെ ബാനറിലാണ് ലില്ലി ഒരുങ്ങുന്നത്.
എസ്ര, ഗോദാ എന്നീ ചിത്രങ്ങളുടെ വമ്പന് വിജയത്തിന് ശേഷം ഇ ഫോര് നിര്മ്മിക്കുന്ന ചിത്രമാണ് ലില്ലി. നവാഗതനായ സംവിധായകന് പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആര്യന് മേനോന്, സംയുക്ത മേനോന്, ധനേഷ് ആനന്ദ്, കണ്ണന് നായര്, സജിന് ചെറുകയില്, കെവിന് ജോസ് തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നത്.
പുതുമുഖം ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്ര, ദി ഗ്രേറ്റ് ഫാദര് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന് ശ്യാമാണ് ലില്ലിയ്ക്ക് വേണ്ടി മ്യൂസിക്ക് ഒരുക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.