മലയാള സിനിമയിൽ ഹാസ്യ താരമായി വരുകയും പിന്നീട് വളരെ ഗൗരവും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് ജാഫർ ഇടുക്കി. അവസാനമായി പുറത്തിറങ്ങിയ അഞ്ചാം പാതിരാ, ജെല്ലികെട്ട് തുടങ്ങിയ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്തിരിക്കുന്ന ചുരുളി സിനിമയിൽ ജാഫർ ഇടുക്കി നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചുരുളിയുടെ ട്രെയ്ലറിൽ ജാഫർ ഇടുക്കി ഒടുക്കം പറയുന്ന ഡയലോഗ് ഇപ്പോഴും ട്രെൻഡിങ് തന്നെയാണ്. ചുരുളി സിനിമയുടെ വിശേഷങ്ങൾ അടുത്തിടെ ക്യുവിന്റെ അഭിമുഖത്തിൽ ജാഫർ ഇടുക്കി പങ്കുവെക്കുകയുണ്ടായി.
അതിരാവിലെ മഞ്ഞുള്ള സമയത്തായിരുന്നു ചുരുളിയുടെ ആദ്യ ഷോട്ടെന്നും യാത്രാക്ഷീണം മൂലം ഉറങ്ങി പോവുകയും സെറ്റിൽ വൈകിയാണ് എത്തിയതെന്ന് ജാഫർ ഇടുക്കി അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ജെല്ലിക്കെട്ടില് ചേട്ടന് വല്യ തരക്കേടില്ലാതെ അഭിനയിച്ചാര്ന്നു, ചേട്ടന്റെ അഭിനയത്തിന് നല്ല അഭിപ്രായം ഉണ്ടെന്നും അതുകൊണ്ടാണ് ഇതിലേയ്ക്കും വിളിച്ചതെന്ന് ലിജോ കണ്ടപാടെ നേരിട്ട് പറയുകയായിരുന്നു എന്ന് താരം വ്യക്തമാക്കി. ചേട്ടന് ഈ സിനിമയില് അഭിനയിക്കാന് സൗകര്യമുണ്ടോ, അല്ലെങ്കില് ഇപ്പോള് പറയണം എന്നാണ് വൈകി വന്ന തന്നോട് പറഞ്ഞതെന്ന് ജാഫർ ഇടുക്കി പറയുകയുണ്ടായി. ഈ സിനിമയിൽ അഭിനയിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് പറഞ്ഞു തീരുന്നതും ആ സീനിലേക്കുള്ള പ്രോപ്പർട്ടി തന്നെ കൈയിലേക്ക് വരുകയായിരുന്നു എന്ന് താരം വ്യക്തമാക്കി. നടുറോഡിൽ നിന്നായിരുന്നു ആദ്യ ഡയലോഗ് എന്നും എല്ലാം വളരെ രസകരമായി ഷൂട്ട് ചെയ്തു തീർക്കാൻ സാധിച്ചു എന്ന് സൂചിപ്പിക്കുകയുണ്ടായി. ജാഫർ ഇടുക്കിയുടെ 14 ഓളം സിനിമകൾ ഈ വർഷം റിലീസിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.