ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകൻ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ്. ആന്റണിയുടെ രണ്ടാമത്തെ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ നേടിയ ചിത്രത്തിന് ട്രൈലെർ കൂടി വന്നതോടെ വമ്പൻ ഹൈപ്പ് ആണ് കേറിയിരിക്കുന്നതു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്നു ഈ ചിത്രമൊരുക്കിയ ടിനു പാപ്പച്ചൻ. ടിനുവിന്റെ ആദ്യ ചിത്രത്തിൽ തന്നെ ലിജോ ജോസ് പെല്ലിശ്ശേരി അഭിനയിച്ചിട്ടും ഉണ്ടെന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. ഒരു മാസ്സ് കഥാപാത്രമായി കിടിലൻ ലുക്കിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അതിഥി വേഷം ആണെങ്കിലും ഗംഭീരമായ ഒരു റോൾ ആണ് ലിജോ ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന ട്രൈലെർ തരുന്നുണ്ട്.
ഒരു വക്കീൽ ആയാണ് ലിജോ ജോസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനു മുൻപേ സപ്തമശ്രീ തസ്കരാഃഹ, മായാനദി എന്നീ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശേരി അഭിനയിച്ചിട്ടുണ്ട്. ദിലീപ് കുര്യൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ വിനായകൻ, ചെമ്പൻ വിനോദ് എന്നിവരും നിർണ്ണായക വേഷത്തിൽ എത്തിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷി, ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ എന്നിവരും നടനും രചയിതാവുമായ ചെമ്പൻ വിനോദും ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ആണ്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും, ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ജേക്സ് ബിജോയും ആണ്. ദീപക് അലക്സാണ്ടർ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.