മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണിന്നു സുധി കോപ്പ. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ഇതിനോടകം ചെയ്തിട്ടുള്ള സുധി കോപ്പ കഴിഞ്ഞ വർഷം ഇറങ്ങിയ ജോസെഫ്, ഈ വർഷം എത്തിയ പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തോടെ മലയാളത്തിലെ തിരക്കേറിയ നടൻ ആയി കഴിഞ്ഞു. ഈ നടനിലെ അഭിനയ പ്രതിഭ പുറത്തു കൊണ്ട് വന്ന ചിത്രങ്ങൾ ആയിരുന്നു അവ. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിക്കഴിഞ്ഞ ഈ കലാകാരൻ ഇപ്പോൾ മലയാള സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. പുതിയ കാലഘട്ടത്തിലെ മലയാള സിനിമയിലെ സംവിധായകരും ഇവിടുത്തെ പ്രേക്ഷകരുമെല്ലാം ഒരുപാട് മാറി എന്നാണ് സുധി കോപ്പ പറയുന്നത്. ഒരോ സംവിധായകനും അവർക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്നും കഥാപാത്രത്തിന് ചേരുന്ന കലാകാരന്മാരെ കണ്ടെത്തി അഭിനയിപ്പിക്കാൻ അവർക്കറിയാം എന്നും സുധി കോപ്പ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയൊക്കെ ഓസ്‌കാർ നേടാൻ വരെ കഴിവുള്ള സംവിധായകനാണ് എന്നും മറ്റ് ഭാഷകളിലേതു പോലെ വലിയ ബജറ്റ് നൽകിയാൽ ലിജോ എപ്പോൾ ഓസ്‌കാർ അടിച്ചു എന്ന് ചോദിച്ചാൽ മതി എന്നുമാണ് സുധി കോപ്പ പറയുന്നത്. നമ്മുടെ പ്രേക്ഷകർ ഇന്ന് അളന്നുമുറിച്ചു സിനിമ കാണുന്നവരാണ് എന്നും ലോക നിലവാരത്തിലുള്ള സിനിമ കാണുന്ന അവരെ എന്തെങ്കിലും ഗിമ്മിക്ക് കാണിച്ചു കബളിപ്പിക്കാൻ കഴിയില്ല എന്ന കാര്യവും സുധി കോപ്പ പറയുന്നു. എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫിലാണ് തനിക്കു വൃത്തിയുള്ള ഒരു വേഷം ആദ്യമായി ലഭിച്ചത് എന്നും അതുവരെ ഗുണ്ടയോ എന്തെങ്കിലും വഷളത്തരങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങളോ ഒക്കെയാണ് തനിക്കു ലഭിച്ചു കൊണ്ടിരുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഒരുപാട് അവസരങ്ങൾ ചോദിച്ചു നടന്നും ഓഡിഷനുകൾക്കു പങ്കെടുത്തും ആണ് നടൻ ആയതു എന്നും അവസരങ്ങൾ ഇനിയും ചോദിയ്ക്കാൻ യാതൊരു മടിയും ഇല്ല എന്നും സുധി കോപ്പ പറയുന്നു. ജോലി ചെയ്യാൻ അവസരം അന്വേഷിക്കുന്നത് ഒരു മോശം കാര്യമാണോ എന്ന് ചോദിക്കുന്ന സുധി അത് തന്റെ ജോലിയുടെ ഭാഗമല്ലേ എന്നും ചോദിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.