എൺപതുകൾ മുതൽ മലയാള സിനിമ ഭരിക്കുന്ന സൂപ്പർ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. രാജാവിന്റെ മകനിലൂടെ മോഹൻലാൽ സൂപ്പർ താരമായപ്പോൾ ന്യൂ ഡൽഹി മമ്മൂട്ടിയെ സൂപ്പർ താരമാക്കി. അങ്ങനെ കഴിഞ്ഞ നാല്പതോളം വര്ഷങ്ങളായി ഇവർ രണ്ടു പേര് തന്നെയാണ് മലയാള സിനിമയെ നയിക്കുന്നത്. ഇവർക്ക് ശേഷം സുരേഷ് ഗോപി, ജയറാം, ദിലീപ്, എന്നിവരൊക്കെ താര പദവി നേടിയെങ്കിലും മോഹൻലാൽ, മമ്മൂട്ടി എന്നിവർ എത്തിച്ചേർന്ന താരപദവിയിൽ എത്തിയില്ല. യുവ താരങ്ങളിൽ പൃഥ്വിരാജ് സുകുമാരൻ ഒരു താരമാണെങ്കിലും മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പറയുന്ന ലീഗിൽ അദ്ദേഹത്തിനും എത്താൻ സാധിച്ചിട്ടില്ല. എന്നാൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ ആ ലെവലിൽ എത്താൻ സാധ്യത ഉള്ള, പുതിയ തലമുറയിലെ താരം ആരാണെന്നു വെളിപ്പെടുത്തുകയാണ് പ്രശസ്ത നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം അടുത്ത ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഫഹദ് ഫാസിൽ ആയിരിക്കും എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ഇപ്പോഴുള്ള ജനറേഷനിൽ മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയതുപോലെ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ആരും തന്നെ പോകുമെന്ന് തോന്നുന്നില്ല എന്ന് പറയുന്ന ബഷീർ, താനടക്കമുള്ള നിർമാതാക്കൾ ഇപ്പോഴും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റിന് പിന്നാലെയാണ് പോകാറുള്ളത് എന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ മലയാളത്തിൽ ഉള്ള പല യുവ താരങ്ങളും ഒരുപാട് കാലം സിനിമയിൽ നിലനിൽക്കുമെന്ന് അല്ലാതെ, മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ആരുമെത്തില്ല എന്നും അദ്ദേഹം പറയുന്നു. പിന്നെ അങ്ങനെ എത്താൻ ഒരു ചെറിയ സാധ്യത എങ്കിലും കാണുന്നത് ഫഹദ് ഫാസിലിന് മാത്രമാണ് എന്നും, പക്ഷെ അത് എത്രകാലം ഉണ്ടാകുമെന്നു ഉറപ്പില്ല എന്നും അദ്ദേഹം പറയുന്നു. നിലവിൽ നിർമ്മാതാക്കൾക്കും സംവിധായകർക്കും നൂറ് ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള, പുതിയ തലമുറയിലെ ഒരു ആർട്ടിസ്റ്റ് ഫഹദ് ഫാസിൽ ആണെന്നും ലിബർട്ടി ബഷീർ വിശദമാക്കി.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.