നിയന്ത്രണം വിട്ട് ആരാധകർ; കേരളത്തിലെത്തിയ ലോകേഷ് കനകരാജിന് പരിക്ക്; ലിയോ സംവിധായകൻ ആശുപത്രിയിൽ.
ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന ദളപതി വിജയ് ചിത്രം ലിയോ കേരളത്തിലും തരംഗമായി മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിൽ ഇതിനോടകം ആദ്യ അഞ്ച് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ നേടിയ ഈ ചിത്രത്തിനെ എല്ലാത്തരം പ്രേക്ഷകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലിയോയുടെ വിജയം ആഘോഷിക്കാൻ, കേരളത്തിലെ തീയേറ്ററുകൾ സന്ദർശിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തിയിരുന്നു. എന്നാൽ പാലക്കാട് അരോമ തീയേറ്റർ സന്ദർശിക്കവെ, ലോകേഷിനെ കണ്ട് നിയന്ത്രണം വിട്ട ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കാലിന് പരിക്ക് പറ്റിയ അദ്ദേഹത്തെ ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.
പരിക്ക് പറ്റിയതോടെ കേരളത്തിലെ മറ്റ് ചില തീയേറ്ററുകൾ സന്ദർശിക്കാനുള്ള തീരുമാനം ലോകേഷ് ഒഴിവാക്കുകയും ചെയ്തു. തൃശൂർ രാഗം തീയേറ്റർ, കൊച്ചി കവിത തീയേറ്റർ എന്നിവയും ഇന്ന് സന്ദർശിക്കാൻ ലോകേഷിന് പ്ലാൻ ഉണ്ടായിരുന്നു. കമൽ ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ലോകേഷ് രാഗം തീയേറ്റർ സന്ദർശിച്ചിരുന്നു. അത്പോലെ ഇന്ന് കൊച്ചിയിൽ വെച്ച് നടത്തിനിരുന്ന ലോകേഷിന്റെ പ്രസ് മീറ്റും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണം ചെയ്ത ലിയോ നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. വിജയ്‌ക്കൊപ്പം തൃഷ, അർജുൻ, സഞ്ജയ് ദത്ത് എന്നിവരും വേഷമിട്ട ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ അംഗം കൂടിയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.