മലയാളത്തിലെ പ്രശസ്തയായ നടിമാരിൽ ഒരാളാണ് ലെന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഈ നടി ഇപ്പോൾ ഒരുപിടി പ്രതീക്ഷയേറിയ ചിത്രങ്ങൾ ചെയ്യുന്ന തിരക്കിലാണ്. 23 വർഷം മുൻപ് റിലീസ് ആയ സ്നേഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന അഭിനയിച്ചു റിലീസ് ചെയ്യാനുള്ള പുതിയ ചിത്രങ്ങൾ മേപ്പടിയാൻ, ഒരു രാത്രി ഒരു പകൽ, ഭീഷ്മ പർവ്വം, ആട് ജീവിതം, ആർട്ടിക്കിൾ 21, അടുക്കള; ദി മാനിഫെസ്റ്റോ, നാൻസി റാണി, ഖൽബ്, ഖാലി പേഴ്സ് ഓഫ് ദി ബില്യണയറേഴ്സ്, ഓളം എന്നിവയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച വളരെ രസകരമായ ഒരനുഭവം ലെന വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിന്റെ പേരില്‍ നടന്‍ ജയസൂര്യ തനിക്ക് തന്ന ഒരു കിടിലന്‍ പണിയെ കുറിച്ചാണ് ലെന പറയുന്നത്. വർഷങ്ങൾക്കു മുന്‍പ്, ലാലേട്ടന്റെ പേരില്‍ താനൊരുസുഹൃത്തിനെ പറ്റിച്ചിരുന്നെന്നും, എന്നാല്‍ വര്ഷങ്ങള്ക്കു ശേഷം അതേ നാണയത്തില്‍ തന്നെ തനിക്ക് അതിന് തിരിച്ചടി കിട്ടിയെന്നുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലെന വെളിപ്പെടുത്തുന്നത്. കടുത്ത മോഹൻലാൽ ആരാധികയായ സുഹൃത്തിനെ, മിമിക്രി താരത്തെ കൊണ്ട് മോഹൻലാലിന്റെ ശബ്ദത്തിൽ അവളോട് സംസാരിപ്പിച്ചു, അവളെ പറ്റിച്ചിട്ടുണ്ട് എന്നാണ് ലെന പറയുന്നത്.
പിന്നീട് ഏഷ്യാനെറ്റില്‍ യുവര്‍ ചോയ്‌സ് എന്നൊരു പ്രോഗ്രാം ചെയ്യുന്ന സമയത്തു, ഓണം സ്‌പെഷ്യല്‍ എപ്പിഡോഡ് ചെയ്യാന്‍ ലെനക്കൊപ്പം ജയസൂര്യയും എത്തിയിരുന്നു. ഒരു കോളിംഗ് പ്രോഗ്രാം ആയിരുന്ന ആ പരിപാടിയുടെ അവസാനം ആയപ്പോൾ ഇന്ന് നമുക്കൊരു സ്‌പെഷ്യല്‍ കോളറുണ്ട് എന്നും അത് ലാലേട്ടൻ ആണെന്നും ജയസൂര്യ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും വീഡിയോ കോളുമൊന്നും ഇല്ലാത്ത കാലമായതിനാൽ, ഏഷ്യാനെറ്റിലെ ആ പ്രോഗ്രാമില്‍ ലാന്‍ഡ് ലൈനില്‍ മോഹൻലാലിന്റെ കാൾ വരികയും ലെന സംസാരിക്കുകയും ചെയ്തു. പക്ഷെ കാൾ കട്ട് ആയതിനു ശേഷമാണു ജയസൂര്യയുടെ ആ ഞെട്ടിക്കുന്ന പ്രസ്‍താവന ഉണ്ടായതു. ഇന്നത്തെ സര്‍പ്രൈസ് ലാലേട്ടന്‍ വിളിച്ചു എന്നുള്ളതല്ല, വിളിച്ചത് ലാലേട്ടന്‍ അല്ലെന്നുള്ളതാണ് എന്നായിരുന്നു ജയസൂര്യയുടെ വാക്കുകൾ. ലാലേട്ടന്റെ പേരില്‍ വിളിച്ചത് തന്റെ സുഹൃത്തായ ഒരു മിമിക്രി ആര്‍ടിസ്റ്റ് ആയിരുന്നു എന്നും വെളിപ്പെടുത്തിയ ജയസൂര്യ, അത് ലെനയ്ക്ക് കൊടുത്ത ചെറിയൊരു പണിയാണെന്നുകൂടി തുറന്നു പറഞ്ഞു. അപ്പോഴാണ് താൻ പണ്ട് തന്റെ സുഹൃത്തിനു പഴ്സണലായി കൊടുത്ത പണി, തനിക്കു പബ്ലിക് ആയി തിരിച്ചു കിട്ടിയല്ലോ എന്ന് ഓർത്തതെന്ന് ലെന പറയുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.