ബോളിവുഡ് താര സുന്ദരിയായ ജാൻവി കപൂറിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ജാൻവി തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തവയാണ് അവ. കാടും മലയും കയറിയിറങ്ങി നടത്തിയ ഒരു സാഹസിക യാത്രയുടെ ചിത്രങ്ങളും താൻ കാട്ടരുവിയിൽ കുളിക്കുന്നതിന്റെ വീഡിയോയുമാണ് ജാൻവി പങ്കു വെച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും ഒരുകാലത്തെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറും ആയിരുന്ന, അന്തരിച്ചു പോയ ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകൾ ആണ് ജാൻവി കപൂർ. മൂന്ന് വർഷം മുൻപ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവി കപൂർ, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇതിൽ തന്നെ ഗുജ്ജൻ സക്‌സേന എന്ന ബയോപിക് വലിയ കയ്യടിയാണ് ഈ നടിക്ക് നേടിക്കൊടുത്തത്. സൗന്ദര്യത്തോടൊപ്പം അഭിനയ മികവും തനിക്കുണ്ടെന്ന് ജാൻവി തെളിയിച്ചതോടെ ഈ നടിക്ക് ആരാധകരും ഏറി.
ദോസ്താന 2, ഗുഡ് ലക്ക് ജെറി, മിലി എന്നിവയാണ് ഇനി ജാൻവി അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ. സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ കോലമാവ് കോകിലയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അഭിനയിച്ച വേഷമാണ് ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിൽ ജാൻവി അഭിനയിക്കുന്നത്. മുകളിൽ പറഞ്ഞ മൂന്നു ചിത്രങ്ങൾ കൂടാതെ കരൺ ജോഹർ ഒരുക്കാൻ പോകുന്ന വമ്പൻ പീരീഡ് ഡ്രാമ ആയ തഖ്ത് എന്ന ചിത്രത്തിലും ജാൻവി അഭിനയിക്കും എന്ന് വാർത്തകൾ വന്നിട്ടുണ്ട്. ഈ വർഷം റിലീസ് ആയ രാജ് കുമാർ റാവു ചിത്രമായ റൂഹിയിൽ ഇരട്ട വേഷത്തിലാണ് ജാൻവി പ്രത്യക്ഷപ്പെട്ടത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.