Mamata Mohandas
പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. അനു സിതാരയും ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസ് അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഏഴു വർഷം മുൻപ് റീലീസ് ചെയ്ത റേസ് എന്ന ചിത്രത്തിൽ ആണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചു അഭിനയിച്ചത്.
വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് തിരക്കഥ രചിച്ച ജോജി തോമസ് രചിച്ച ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. കുഞ്ചാക്കോ ബോബൻ, മമത മോഹൻദാസ്, അനു സിതാര എന്നിവർക്ക് പുറമെ, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.
മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ജോണി ജോണി യെസ് അപ്പയുടെ ട്രെയ്‌ലർ ഇപ്പോഴേ സിനിമാ പ്രേമികളും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒക്ടോബർ അവസാന വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.