ഇന്നലെയാണ് താര ചക്രവർത്തി മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മാർഗ്ഗം കളിയുടെ ചുവടു വെച്ച് കൊണ്ട് ചട്ടയും മുണ്ടും ധരിച്ച മോഹൻലാലിന്റെ ഇട്ടിമാണി ഗെറ്റപ്പ് നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു. ആ ഒരൊറ്റ പോസ്റ്റർ കൊണ്ട് കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും ഇറങ്ങി ചെന്നു ഇട്ടിമാണി എന്ന് പറയാം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഇന്നത്തെ ഷൂട്ടിംഗ് സ്റ്റില്ലുകളും വൈറൽ ആവുകയാണ്. മാർഗ്ഗം കളിയുടെ വേഷത്തിൽ ഉള്ള മോഹൻലാലിനൊപ്പം അതേ വേഷത്തിൽ സലിം കുമാർ , ജോണി ആന്റണി , ഹാരിഷ് കണാരൻ, അരിസ്റ്റോ സുരേഷ്, ധർമജൻ എന്നിവരും ഉണ്ട്.
പള്ളീലച്ചനായി സിദ്ദിഖിനെയും നമ്മുക്ക് ലൊക്കേഷൻ ചിത്രങ്ങളിൽ കാണാം . ഇട്ടിമാണിയുടെ മെഗാ മാർഗ്ഗം കളിയുടെ ചിത്രീകരണം ആണ് ഇന്ന് മാളയിൽ വെച്ച് നടന്നത്. തീയേറ്ററുകളിൽ ഏറെ പൊട്ടിച്ചിരിയും കയ്യടിയും കിട്ടാൻ സാധ്യതയുള്ള ഒരു രംഗം ആയിരിക്കും ഇതെന്നാണ് ലൊക്കേഷൻ ചിത്രങ്ങൾ നൽകുന്ന സൂചന. പ്രസന്ന മാസ്റ്റർ ആണ് ഈ ഗാന രംഗത്തിനു വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്. നവാഗതരായ ജിബി- ജോജു ടീം ഒരുക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഹണി റോസ്, രാധിക ശരത് കുമാർ, കെ പി എ സി ലളിത, അജു വർഗീസ്, വിനു മോഹൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
This website uses cookies.