നാടകത്തിലൂടെ സിനിമയിൽ എത്തി പിന്നീട് മിനി സ്ക്രീനിലും താരമായി മാറിയ നടനാണ് അന്തരിച്ചു പോയ റിസബാവ. ആഴ്ചകൾക്കു മുൻപാണ് അദ്ദേഹം നമ്മളെ വിട്ടു പോയത്. നായകനായും വില്ലനായും സഹനടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഒരുപിടി ജനപ്രിയ സീരിയലുകളിലും ശ്കതമായ വേഷങ്ങൾ ചെയ്തു. സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷമാണ് റിസബാവയെ മലയാളത്തിലെ താരങ്ങളിൽ ഒരാളാക്കി മാറ്റിയത്. എന്നാൽ അതിനു മുൻപേ ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീം ഒരുക്കിയ ഡോക്ടർ പശുപതിയിലെ നായക വേഷവും ചെയ്തു കയ്യടി നേടിയിരുന്നു ഈ നടൻ. ഇപ്പോഴിതാ, അതിലെ നായികാ വേഷം ചെയ്ത നടി പാർവതിയെ കുറിച്ച് കുറച്ചു നാൾ മുൻപ് റിസബാവ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമ തനിക്കു പറ്റിയ പണിയാണോ എന്നൊക്കെയായിരുന്നു ഡോക്ടർ പശുപതിയിൽ അഭിനയിക്കുമ്പോഴത്തെ ആശങ്ക എന്നും അന്ന് എല്ലാത്തിനും ആശ്രയം പാര്‍വതിയായിരുന്നുവെന്നാണ് റിസബാവ പറയുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരാളെപ്പോലെയായാണ് പാര്‍വതി തന്നെ കണ്ടത് എന്നും ആ പിന്തുണ ഒരുപാട് ആശ്വാസമേകിയിരുന്നു എന്നും റിസബാവ പറയുന്നു. സിപിംളായ ആളാണ് പാര്‍വതി എന്ന് പറഞ്ഞ റിസബാവ, അന്ന് സൂപ്പർ നായികയായി കത്തി നിൽക്കുന്ന പാർവതിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന നായകനായിരുന്നില്ല താനെന്നും പറയുന്നു. പക്ഷെ എന്നിട്ടും വളരെ സ്നേഹത്തോടെയാണ് പാർവതി തന്നോട് പെരുമാറിയത് എന്ന് റിസബാവ കൂട്ടിച്ചേർത്തു. എപ്പോഴും പാര്‍വതിയോട് ഭയങ്കര ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നയാളാണ് താനെന്നും അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരാര്‍ടിസ്റ്റും തന്നോട് പെരുമാറിയിട്ടില്ല എന്നും റിസബാവ പറഞ്ഞു. ജയറാം- പാർവതി ബന്ധം പണ്ട് മുതലേ അറിയാവുന്ന ഒരാളായിരുന്നു താനെന്നും ജയറാമിനെ വിവാഹം ചെയ്തതോടെ പാര്‍വതിയോടുള്ള ബഹുമാനം കൂടുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.