പ്രശസ്ത മലയാള നടൻ ലാലു അലക്സ് ഈ വർഷം വമ്പൻ തിരിച്ചു വരവാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ബ്രോ ഡാഡിയിലെ ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടിയ ലാലു അലക്സ്, ഇപ്പോൾ ഒരിക്കൽ കൂടി പ്രേക്ഷക പ്രശംസ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രത്തിലെ പിപി അഥവാ പബ്ലിക് പ്രോസിക്യൂട്ടറായി അതീവ രസകരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും വ്യത്യസ്തമായ ശരീര ഭാഷ കൊണ്ടും പ്രേക്ഷകരുടെ മനനസ്സിലിടം നേടിയിരിക്കുകയാണ് ലാലു അലക്സ് എന്ന നടൻ. അദ്ദേഹത്തിന്റെ കോമഡി ടൈമിംഗ് പ്രശസ്തമാണ്. ആ മികവ് മഹാവീര്യറിലും ലാലു അലക്സ് നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കോടതി രംഗങ്ങളിലെ ലാലു അലക്സ് കഥാപാത്രത്തിന്റെ ചില ഡയലോഗുകളും നോട്ടങ്ങളും ഭാവങ്ങളുമെല്ലാം കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്‌പേസ് ഉള്ളതും, കയ്യടി നേടുന്നതുമായ ഏതാനും കഥാപാത്രങ്ങളിലൊന്നാണ് ലാലു അലക്സിന്റെ പിപി എന്ന പബ്ലിക് പ്രോസിക്യൂട്ടർ. സിദ്ദിഖ്, നിവിൻ പോളി, മല്ലിക സുകുമാരൻ എന്നിവരുമായുള്ള ഈ കഥാപാത്രത്തിന്റെ വാദപ്രതിവാദങ്ങൾ അതീവ രസകരമാണ്. ഈ ചിത്രത്തിലെ മനോഹരമായ ഹാസ്യ രംഗങ്ങളിൽ ഏറെയും കൈകാര്യം ചെയ്തിരിക്കുന്നത് ലാലു അലക്‌സും സിദ്ദിഖും ചേർന്നാണ്. ഏതായാലും ഒരിക്കൽ കൂടി ലാലു അലക്സ് എന്ന മഹാപ്രതിഭക്ക് മുന്നിൽ പ്രേക്ഷകർ കരഘോഷം മുഴക്കുന്ന കാഴ്ചയാണ് മഹാവീര്യർ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഫാന്റസിയും, ടൈം ട്രാവലും, ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കി ഒരു കോർട്ട് റൂം ഡ്രാമയായാണ് ഈ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.