അടുത്തിടെ അന്തരിച്ച കേരളാ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ കുറിച്ച് നടൻ ലാലു അലക്സ് നടത്തിയ അനുസ്മരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എറണാകുളം പിറവത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ ലാലു അലക്സ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഉമ്മന്‍ചാണ്ടിയുമായി അടുത്തിടപെടാന്‍ തനിക്ക് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, വീണ് കിട്ടിയ അവസരങ്ങള്‍ അമൂല്യമായ മുഹൂർത്തങ്ങളായാണ് താൻ കരുതുന്നതെന്ന് ലാലു അലക്സ് പറഞ്ഞു. തനിക്ക് ഏറ്റവും പ്രീയപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഒരാവശ്യം വരുമ്പോൾ സമീപിക്കാനും തന്നെ സഹായിക്കുമെന്ന് തനിക്കുറപ്പുണ്ടായിരുന്നതുമായ ആളായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്നും ലാലു അലക്സ് വിശദീകരിക്കുന്നു.
ഉമ്മൻ ചാണ്ടി സാർ ഒരു സൂര്യ തേജസായിരുന്നു എന്നും അദ്ദേഹം ഒട്ടേറെ പേർക്ക് വേണ്ടി ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ താൻ അറിയുന്നത്, അദ്ദേഹം നമ്മളെ വിട്ടു പോയതിന് ശേഷമാണെന്നും ലാലു അലക്സ് പറയുന്നു. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും സാധാരണക്കാരനെ പോലെ ജീവിച്ച അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങൾ മരണത്തിന് മുൻപേ തന്നെ ഏവരും അറിയേണ്ടതായിരുന്നു എന്നും ലാലു അലക്സ് എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കാര്യം വരുമ്പോൾ, തനിക്ക് വേദനയുള്ള മറ്റൊരു കാര്യവും ലാലു അലക്സ് വെളിപ്പെടുത്തി.
കേരളത്തിൽ ജീവിക്കുന്ന ഒരാൾ എന്ന നിലക്ക്, താൻ ഉൾപ്പെടെയുള്ളവർ, അദ്ദേഹം ചെയ്തു തന്ന നല്ല കാര്യങ്ങൾ നേരത്തെ തന്നെ തുറന്നു പറയണമായിരുന്നു എന്നും, അദ്ദേഹം ചില ആരോപണങ്ങൾക്കു വിധേയനായ സമയത്ത് അദ്ദേഹത്തിന്റെ സ്നേഹവും സഹായവും കൈപ്പറ്റിയവർ അതെല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനത് വലിയ പിന്തുണയാവുമായിരുന്നുവെന്നും ലാലു അലക്സ് സൂചിപ്പിച്ചു. മരണത്തിന് ശേഷം അദ്ദേഹത്തെ കുറിച്ച് ഹൃദയ വേദനയോടെ പലരും പറഞ്ഞ വാക്കുകൾ, അവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നുവെന്നും ലാലു അലക്സ് കൂട്ടിച്ചേർക്കുന്നു. മരണത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ച ഉജ്ജ്വലമായ വിടവാങ്ങൽ മാത്രം മതി, ഉമ്മൻ ചാണ്ടി എന്ന മഹാപ്രതിഭ എന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുമെന്നതിന് തെളിവായിട്ടെന്ന് കൂടി പറഞ്ഞു കൊണ്ടാണ് ലാലു അലക്സ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
vedio
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.