ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ആണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ ഹിറ്റാവുന്ന ഈ ചിത്രത്തിന് അന്യ ഭാഷ പ്രേക്ഷകരിൽ നിന്ന് അഭൂതപൂർവമായ അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ലാലു അലക്സ്, മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ജഗദീഷ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ച ഈ ചിത്രം മികച്ച അഭിപ്രായം നേടി വൻ വിജയം നേടുമ്പോൾ അതിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടി എന്ന കഥാപാത്രവും ലാലു അലക്സ് അവതരിപ്പിച്ച കുര്യൻ എന്ന കഥാപാത്രവുമാണ്. ഇവരുടെ കട്ടക്ക് നിന്നുള്ള കിടിലൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരിടവേളക്ക് ശേഷം ലാലു അലക്സ് എന്ന നടനെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഇപ്പോഴിതാ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് ലാലു അലക്സ്. അതറിയിച്ചു കൊണ്ട് അദ്ദേഹം ഇട്ട ഫേസ്ബുക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. വളരെക്കാലത്തിന് ശേഷം താൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകുകയാണ് എന്നും പ്രേക്ഷകരുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും താൻ വായിച്ചു എന്നും അദ്ദേഹം കുറിക്കുന്നു. ബ്രോ ഡാഡി എന്ന സിനിമയ്ക്കും കുര്യൻ മാളിയേക്കലിലും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി എന്നും കൂട്ടിച്ചേർത്തു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ബ്രോ ഡാഡി രചിച്ചത് ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.