മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഇരുപതു വർഷത്തിന് മുകളിലായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലാൽ ജോസ് ഇനി സൗബിൻ ഷാഹിറിനെ നായകനാക്കി തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളേയും യുവ താരങ്ങളേയും നായകന്മാരാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം 2002 ഇൽ അദ്ദേഹം ദിലീപിനെ നായകനാക്കി ഒരുക്കിയ മീശ മാധവൻ എന്ന ചിത്രമാണ്. മലയാളത്തിലെ ക്ലാസിക് എന്റെർറ്റൈനെറുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച ആ ചിത്രമാണ് ദിലീപിനെ ജനപ്രിയ നായകൻ എന്ന പദവിയിൽ എത്തിക്കുന്നതിൽ നിർണ്ണായകമായി മാറിയ ചിത്രമെന്നും പറയാം. ഇപ്പോഴിതാ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അദ്ദേഹം. മീശ മാധവന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ല എന്നും അങ്ങനെ ഒരു രണ്ടാം ഭാഗം ചെയ്യാൻ താൻ ആരെയും അനുവദിക്കുകയും ചെയ്യില്ല എന്നും ലാൽ ജോസ് പറയുന്നു.
മീശ മാധവന്റെ കഥ ആദ്യ ഭാഗത്തിൽ തന്നെ അവസാനിച്ചു എന്നും കൃത്യമായി അവസാനിച്ച അതിന്റെ കഥയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഇല്ല എന്നും ലാൽ ജോസ് വിശദീകരിക്കുന്നു. എന്നാൽ താൻ ചെയ്ത ചിത്രങ്ങളിൽ ഒരു രണ്ടാം ഭാഗം ചെയ്യാൻ താല്പര്യം ഉള്ളതും ചിലപ്പോൾ ഒരു രണ്ടാം ഭാഗം സംഭവിക്കാൻ സാധ്യത ഉള്ളതും വിക്രമാദിത്യൻ എന്ന ചിത്രമാണെന്നും ലാൽ ജോസ് പറയുന്നു. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിക്രമാദിത്യൻ. നിവിൻ പോളി ആ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തിയിരുന്നു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.