വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിനായി ആണ് ഇന്ന് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്നത് എന്ന് പറയാം. മോഹൻലാൽ എന്ന പേര് തന്നെ ഒരു ചിത്രം കാത്തിരിക്കാൻ പര്യാപ്തമാണെങ്കിൽ ഈ ചിത്രം കാത്തിരിക്കാൻ ഒരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്തു പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു നടന്ന ഒടിയൻ, ആദി എന്നീ ചിത്രങ്ങളുടെ പൂജ ചടങ്ങിൽ വെച് ഈ ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തിറക്കി.
ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറക്കി കൊണ്ടു സംസാരിക്കവേ ലാൽ ജോസ് പറഞ്ഞ ഒരു കാര്യം ഉണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണം ആണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രമെന്നാണ് ലാൽ ജോസ് പറഞ്ഞത്.
കാരണം മറ്റൊന്നുമല്ല, മോഹൻലാലുമായി ഒരുമിച്ചു ഒരു ചിത്രം ചെയ്യുക എന്നാൽ പ്രേക്ഷകർക്ക് ആ ചിത്രത്തിലുള്ള പ്രതീക്ഷകൾ വളരെ വലുതായിരിക്കും. അവരെ തൃപ്തിപ്പെടുത്തുക എന്ന വെല്ലുവിളി വളരെ വലുതാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരത്തെ വെച്ച് ഒരു ചിത്രം ഒരുക്കുമ്പോൾ ഉള്ള പ്രതീക്ഷകളുടെ അമിത ഭാരം തന്നെയാണ് വെല്ലുവിളിയുടെ കാരണമെന്നു ലാൽ ജോസ് പറഞ്ഞു .
കരിയർ തുടങ്ങിയപ്പോൾ മുതൽ താൻ കേൾക്കുന്ന ചോദ്യമാണ് “എന്നാണ് മോഹൻലാലുമായി ഒരു ചിത്രം” എന്നതെന്നു ലാൽ ജോസ് ടീസർ ലോഞ്ച് ചെയ്തു കൊണ്ട് പറഞ്ഞു . ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും, എവിടൊക്കെ മലയാളികളുണ്ടോ അവർക്കെല്ലാം അറിയേണ്ടത് ഈ ചോദ്യത്തിനുത്തരം മാത്രമായിരുന്നു.
സഹസംവിധായകനായിരുന്നപ്പോൾ ലാലേട്ടനൊത്തു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ വെച് ഒരു ചിത്രം ചെയ്യാൻ ഇത്രയും വൈകിയതിന്റെ കാരണം ഇപോഴും തനിക്കറിയില്ല എന്ന് ലാൽ ജോസ് പറയുന്നു. പല തവണ അങ്ങനെ ഒരു പ്രൊജക്റ്റ് ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് അതെല്ലാം മുടങ്ങി പോവുകയായിരുന്നു. ഇപ്പോൾ തന്റെ സ്വപ്ന സാക്ഷാത്കാരമാണ് വെളിപാടിന്റെ പുസ്തകമെന്ന ഈ ചിത്രമെന്ന് ലാൽ ജോസ് പറയുന്നു.
വെളിപാടിന്റെ പുസ്തകം വളരെ വ്യത്യസ്തമായ ഒരുപാട് പുതുമകൾ നിറഞ്ഞ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിത്രത്തിലെ മോഹൻലാലിൻറെ രണ്ടു ഗെറ്റപ്പുകൾ കഥയിലെ ട്വിസ്റ്റ് ആണെന്നും ലാൽ ജോസ് പറഞ്ഞു. ഓണത്തിന് തീയേറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ ടീസറും അത് പോലെ പോസ്റ്ററുകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ബെന്നി പി നായരമ്പലം രചന നിർവഹിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രാജൻ, ശരത് കുമാർ , അരുൺ കുര്യൻ, സിദ്ദിഖ്, പ്രിയങ്ക നായർ, ചെമ്പൻ വിനോദ്, സലിം കുമാർ എന്നിവരും അഭിനയിക്കുന്നു . ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ വിഷ്ണു ശർമയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.