[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദംഗല്‍ കൊണ്ട് ആമിര്‍ ഖാന് നേടിയ തുക ഞെട്ടിക്കും

ദംഗല്‍ തരംഗം ചൈനയില്‍ തുടരുകയാണ്. 1200 കോടിയില്‍ അധികമാണ് ചൈനയില്‍ നിന്ന്‍ മാത്രം ദംഗല്‍ ഇതുവരെ നേടിയത്. ബാഹുബലി 2വിനെ തകര്‍ത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ആക്കാന്‍ ദംഗലിനെ സഹായിച്ചത് ചൈനയിലെ ഈ കളക്ഷന്‍ ആണ്. ഡിസംബര്‍ 23, 2016 നാണ് ദംഗല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം 1000 കോടി പ്രതീക്ഷിച്ചെങ്കിലും 600 കോടി മാത്രമേ ബോക്സോഫീസില്‍ നേടാന്‍ കഴിഞ്ഞുള്ളൂ. പിന്നാലേ വന്ന ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ ആദ്യ 1000 കോടി ക്ലബ്ബിലും ഇടം നേടി. തുടര്‍ന്നു മെയ് 5, 2017 ല്‍ ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ അമ്പരപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയത്.

9000 സ്ക്രീനുകളിലാണ് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. ആദ്യ ദിവസം കൊണ്ട് തന്നെ നേടിയത് 86 കോടി രൂപയാണ്. 1500 കോടി കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായും 2000 കോടി ക്ലബ്ബില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായും ദംഗലിനെ മാറ്റിയത് ചൈനയിലെ ഈ ചരിത്ര വിജയമാണ്.

1800 കോടിയില്‍ അധികമാണ് ഇതുവരെ ദംഗല്‍ നേടിയ കലക്ഷന്‍. പക്ഷേ ഈ സിനിമ കൊണ്ട് ഏറെ ലാഭം കൊയ്യുന്നത് നടന്‍ ആമിര്‍ ഖാന്‍ ആണ്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടെയായ നടന് ഒറ്റ ചിത്രം കൊണ്ട് മാത്രം ലഭിക്കുന്നത് 200 കോടിയില്‍ അധികം രൂപയാണ്

ദംഗലിന്റെ ലാഭ വിഹിതമായ 257 കോടിയാണ് കണക്കുകള്‍ പ്രകാരം ആമിര്‍ ഖാന്‍ ലഭിക്കുക.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.