നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ചിത്രമാണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി ആണ് എത്തുന്നത്. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യൻ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത ഇവരാണ് സൂപ്പർ ഹിറ്റായ ടോവിനോ തോമസ് ചിത്രമായ മറഡോണ നിർമ്മിച്ചത്.
ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് എന്നിവർ അവതരിപ്പിക്കുന്ന മൂന്നു കൂട്ടുകാരുടെ കഥയാണ് അവതരിപ്പിക്കുന്നത്. റൊമാന്സും കോമെഡിയും നിറഞ്ഞ ഈ ചിത്രം ഒരു ഗംഭീര എന്റെർറ്റൈനെർ ആവുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഈ ചിത്രത്തിന്റെ രസകരമായ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഗൗതം ശങ്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് രാജേഷ് മുരുഗേഷനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാൽ കൃഷ്ണനും ആണ്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.