മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന നടൻ സുരാജ് വെഞ്ഞാറമൂട് തന്റെ വളരെ വ്യത്യസ്ത വേഷത്തിൽ എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ഏയ്ഞ്ചൽസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ ജീൻ മാർക്കോസ് അണിയിച്ചൊരുക്കുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് ഇന്ന് പുറത്ത് വന്നിരുന്നു. ചിത്രം ഒരു നാട്ടിൻ പുറത്ത് കാരനായാ കോൺസ്റ്റബിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥപറയുന്നു. തന്റെ മക്കളെക്കാൾ ഏറെ തന്റെ വീട്ടിലെ പ്ലാവുകളെ സ്നേഹിക്കുന്ന കുട്ടൻപിള്ളയുടെ കഥയാണ് ചിത്രം. എന്നാൽ മരുമകനായ സുനീഷിന്റെയും മറ്റും വീട്ടിലേക്കുള്ള കടന്ന് വരവ് കുട്ടൻപിള്ളയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.
മലയാള സിനിമയിൽ ഒരുകാലത്ത് കോൺസ്റ്റബിൾമാരുടെ ആസ്ഥാന പേരായിരുന്നു കുട്ടൻപിള്ള. അങ്ങനെ അവസാനമായി ബാക്കി നിൽക്കുന്ന കുട്ടന്പിള്ള എന്ന കോൺസ്റ്റബിളിന്റെ കഥയാണ് ഈ ചിത്രമെന്ന സംവിധായകൻ ജീൻ മാർക്കോസ് മുൻപ് പറഞ്ഞിരുന്നു. ജീൻ മാർക്കോസും, ജോസ്ലെറ്റ് ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാസിൽ നാസർ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. മലയാളികളുടെ പ്രിയ ഗായികയായ സയനോര ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറുന്നു. റജി നന്ദകുമാർ ചിത്രം നിർമ്മിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.