പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. ഇതിനു മുൻപ് ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ ആളാണ് ജീൻ മാർക്കോസ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു. അത് വളരെയധികം ശ്രദ്ധ നേടിയിരുന്നു സോഷ്യൽ മീഡിയയിൽ. അതിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊണ്ട് വന്ന ഒരു മത്സരവും സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പുതിയ പോസ്റ്ററിനും മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
കുട്ടൻപിള്ള എന്ന മധ്യവയസ്കനായ പോലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രം തന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്നു എന്നും, തന്നെ ഈ ചിത്രത്തിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചതും അതാണ് എന്നും സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംവിധായകൻ ജീൻ മാർക്കോസ് തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഫാസിൽ നാസർ ആണ്. ഷിബിഷ് കെ ചന്ദ്രൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ആഭാസം എന്ന ചിത്രവും സുരാജ് നായകനായി തീയേറ്ററുകളിൽ എത്താനുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.