Kuttanpillayude Sivarathri Movie
മലയാള സിനിമയിൽ ഹാസ്യ നടനായി അരങ്ങേറ്റം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്, പിന്നിട് സഹനടനായി, വില്ലനായി ഒടുക്കം നായകനായും മലയാളികളെ വിസ്മയിപ്പിച്ചു. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് നായക പ്രാധാന്യമുള്ള വേഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചത്, എന്നാൽ ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ വളരെ ചെറിയ വേഷം തന്റെ സ്വഭാവിക അഭിനയത്തിലൂടെ വിസ്മയിപ്പിച്ചപ്പോളാണ് സുരാജ് എന്ന നടനെ മലയാളികൾ തിരിച്ചു അറിഞ്ഞു തുടങ്ങിയത്. എല്ലാത്തരം വേഷങ്ങൾ ഇണങ്ങുന്ന മലയാള സിനിമയിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. ജീൻ മർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സുരാജ് കേന്ദ്ര കഥാപാത്രമായിയെത്തുന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെയായിരുന്നു. മിഥുൻ രമേശ്, ബിജു സോപാനം, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അലങ്കാട്ട് പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രം വലിയ റീലീസുകളോടൊപ്പമായിരുന്നു കേരളത്തിൽ പ്രദർശനത്തിനെത്തിയത്. വളരെ കുറച്ചു സ്ക്രീനിൽ മാത്രം റീലീസിനെത്തിയ സുരാജ് ചിത്രം ആദ്യ ദിവസം തന്നെ വളരെ മികച്ച പ്രതികരണമാണ് നേടിയത്. സിനിമ പ്രേമികൾ ചിത്രത്തെ തേടിപ്പിടിച്ചു പോയി കാണുകയും ശക്തമായ പിന്തുണയും നൽകി, പിന്നീട് തീയറ്ററുകളുടെ വർദ്ധനവിനാണ് മലയാളികൾ സാക്ഷിയായത്. 50 ദിവസം മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സിൽ അവിസ്മരണീയ വിജയം നേടി ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. കുട്ടൻപിള്ള എന്ന കഥാപാത്രമായി സുരാജ് ജീവിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി ഈ ചിത്രം മാറുകയും ചെയ്തു.
ജീൻ മർക്കോസും ജോസെലെറ്റ് ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സായനോര ഫിലിപ്പാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഫാസിൽ നാസറിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ശിബിഷ് ചന്ദ്രന്റെ എഡിറ്റിംഗ് വർക്കുകകളും പ്രശംസ അർഹിക്കുന്നവയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.