ജീൻ മാർക്കോസ് സംവിധാനം നിർവഹിച്ച കുട്ടൻ പിള്ളയുടെ ശിവരാത്രി ആണ് കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്ന്. സുരാജ് വെഞ്ഞാറമ്മൂടാണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനും ജോസെലെറ്റ് ജോസെഫും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആലങ്ങാട്ട് പ്രൊഡക്ഷൻസിന്റെ ബാനെറിൽ രാജി നന്ദ കുമാർ ആണ്. ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക അഭിപ്രായം നേടിയെടുത്ത ഈ ചിത്രം നിരൂപകരുടെയും മികച്ച പ്രശംസയാണ് നേടിയെടുത്തത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കുട്ടൻ പിള്ള എന്ന മധ്യവയസ്കനായ പോലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ സസ്പെൻസ് എലമെന്റാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നതു. അതോടൊപ്പമൊരു കിടിലൻ ക്ലൈമാക്‌സും കൂടി ചേർന്നപ്പോൾ കുട്ടൻപുള്ളയുടെ ശിവരാത്രി എന്ന ചിത്രം പ്രേക്ഷകരുടെ പ്രീയപെട്ടതായി മാറി.
ശിവരാത്രി മഹോത്സവം മുഴുവനും വീണ്ടും പുനരവതരിപ്പിച്ചു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. വമ്പൻ തുക ചെലവഴിച്ചാണ് ഈ ചിത്രത്തിന് വേണ്ടി ആ രംഗങ്ങൾ ചിത്രീകരിച്ചത്. ക്ലൈമാക്സ് രംഗങ്ങളിൽ ചിത്രം പുലർത്തിയ സാങ്കേതിക മികവ് അമ്പരപ്പിക്കുന്നതായിരുന്നു. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന ഒരു സ്ഫോടന രംഗമാണ് ഇതിന്റെ ക്ലൈമാക്സിന്റെ പ്രത്യേകതകളിൽ ഒന്ന്. പ്രശസ്ത തമിഴ് സ്റ്റണ്ട് മാസ്റ്റർ രാജശേഖർ ആണ് ഈ ചിത്രത്തിന് വേണ്ടി സ്റ്റണ്ട് രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ഏകദേശം ഒന്നര കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ ക്ലൈമാക്സ് രംഗങ്ങൾ മാത്രം ചിത്രീകരിച്ചിരിക്കുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കുട്ടന്പിള്ള എന്ന കഥാപാത്രത്തെ ചൂണ്ടി കാണിക്കാൻ കഴിയും.
മിഥുൻ, ശ്രിന്ദ, ബിജു സോപാനം, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, രാജേഷ് മണ്ണാർക്കാട്, ജെയിംസ് ഏലിയാസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.