മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ എന്നും മലയാള സിനിമാ ആരാധകർക്ക് ആവേശവും അത്ഭുതവുമാണ്. അത്തരത്തിൽ വ്യത്യസ്ത ഗെറ്റപ്പുകൾ തീർത്ത് മമ്മൂട്ടി പ്രേക്ഷകർക്ക് ആവേശമായി മാറുകയാണ് ഡെറിക് എബ്രഹാം എന്ന ഏറ്റവും പുതിയ കഥാപാത്രം. ചിത്രത്തിനായി മമ്മൂട്ടി ഈയടുത്ത് കണ്ടതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് ലുക്ക് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ആദ്യം പുറത്തിറങ്ങിയ പോസ്റ്ററുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിലെ ഡെറിക് ഏബ്രഹാം. തരംഗമായി തീർന്ന ആദ്യ പോസ്റ്ററുകളിൽ താടിയും നരച്ച മുടിയുമായി എത്തിയ സ്റ്റൈലിഷ് മമ്മൂട്ടിയെയാണ് കണ്ടതെങ്കിൽ ഇത്തവണ തീർത്തും വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിൽ ഒരു സ്കൂൾ അംഗണത്തിലൂടെ മീശ പിരിച്ച് സ്റ്റൈലിഷ് ലുക്കിൽ നടന്ന് വരുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. ഒരു പക്കാ സ്റ്റൈലിഷ് പോലീസ് ഉദ്യോഗസ്ഥൻ എന്ന് തന്നെ വിളിക്കാവുന്ന ഒന്ന്. ചിത്രത്തിലെ ഗാനവും പോസ്റ്ററുകൾ പോലെ തന്നെ വലിയ തരംഗമായി മാറുകയാണ്. ഗാനം യൂട്യൂബിൽ ഇതിനോടകം ട്രെൻഡിങ് നമ്പർ 1 ആയി കഴിഞ്ഞു. എന്ത് തന്നെ ആയാലും പുറത്ത് വന്ന രണ്ട് വ്യത്യസ്ത ഗെറ്റപ്പിലുള്ള ഡെറിക് അബ്രഹാം, മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി എന്ന് തന്നെ വേണം പറയുവാൻ. കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഹിറ്റ് ചിത്രം ഗ്രെയിറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റൈലിഷ് പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അൽബിയാണ്. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സ് നിർമ്മിച്ച അബ്രഹാമിന്റെ സന്തതികൾ ഈദ് റിലീസായി ജൂണ് 14ന് തീയറ്ററുകളിൽ എത്തും.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.