മലയാളികളുടെ പ്രീയപ്പെട്ട നടൻ ഹരിശ്രീ അശോകൻ സംവിധായകൻ ആവുകയാണ്.ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന നർമ്മത്തിൽ പൊതിഞ്ഞ ഒരു ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ സംവിധായകന്റെ കുപ്പായം അണിയുന്നത്. അടുത്ത ദിവസം തന്നെ ഈ ചിത്രത്തിന്റെ പൂജയും നടക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. യുവ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് സുരഭി സന്തോഷ് ആണ്. കുട്ടനാടൻ മാർപാപ്പ എന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ നായിക ആയി നമ്മൾ കണ്ട സുരഭി, പിന്നീട് കിനാവള്ളി എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു.
മനോഹരമായ ഒരു സൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം പറയുക എന്നാണ് ഹരിശ്രീ അശോകൻ വെളിപ്പെടുത്തുന്നത്. വരുത്താൻ ഫെയിം നമിത, രാഹുൽ മാധവ്, ദീപക് പറമ്പോൾ, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി സെപ്റ്റംബർ പത്താം തീയതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയുന്നത്.
എം ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ഹരിശ്രീ അശോകൻ തന്നെയാണ്. ഒൻപതു വർഷമായിട്ടുള്ള ഹരിശ്രീ അശോകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂവണിയുന്നതു എന്നാണ് അദ്ദേഹം പറയുന്നത്. ദിലീഷ് പോത്തൻ, സലിം കുമാർ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ജോയ് മാത്യു, ബാബു രാജ്, സിദ്ധാർഥ് ശിവ, നാദിർഷ, പൃഥ്വിരാജ് തുടങ്ങിയവരോടൊപ്പം അഭിനയ രംഗത്ത് നിന്നും സംവിധായകനായ കലാകാരന്മാരുടെ കൂട്ടത്തിൽ ഇനി ഹരിശ്രീ അശോകന്റെയും പേര് ചേർക്കപ്പെടുകയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.