പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി രണ്ടു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ മോഷൻ പോസ്റ്റർ നേടിയെടുക്കുന്നത്. ദേശീയ പുരസ്‍കാര ജേതാവായ സുരാജിന്റെ കരിയറിലെ മറ്റൊരു മികച്ച പ്രകടനത്തിനാവും നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മോഷൻ പോസ്റ്റർ സൂചന തരുന്നുണ്ട്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. അധികം വൈകാതെ തന്നെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മോഷൻ പോസ്റ്റർ ഹിറ്റായതോടെ പ്രേക്ഷകർ ഈ സീസണിൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ കുട്ടൻ പിള്ളയുടെ ശിവരാത്രിയും സ്ഥാനം നേടി കഴിഞ്ഞു.
സുരാജിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. സയനോര ഫിലിപ്പ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഫാസിൽ നാസർ ആണ്. ഷിബിഷ് കെ ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നതു. ഒരു വ്യത്യസ്ത ഗെറ്റപ്പിലാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ സവാരി, ആഭാസം തുടങ്ങിയ ചിത്രങ്ങളും സുരാജ് പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തു വരുന്നുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.