[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽഫോൻസ് പുത്രൻ നിർമ്മിച്ച തോബാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ നിർമ്മാതാവാകുന്ന വിവരം നേരത്തെ തന്നെ നമ്മൾ അറിഞ്ഞതാണ്. അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയ വിവരവും നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. തോബാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നവാഗതനായ മുഹ്‌സിൻ കാസിം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരൻ തെക്കേപ്പാട്ട് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ അൽഫോൻസ് പുത്രനുമായി സഹകരിച്ചിരിക്കുന്നതു. ടി വി അശ്വതി , മൊഹ്‌സിൻ കാസിം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സുനോജ് വേലായുധൻ ആണ്.

രാജേഷ് മുരുഗേശൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിനോസ് റഹ്മാൻ ആണ്. പ്രേമം , ഒപ്പം എന്നീ ചിത്രങ്ങൾക്ക് സൗണ്ട് ഡിസൈൻ ചെയ്ത വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രം ഈ വർഷത്തെ സമ്മർ റിലീസ് ആയി തീയേറ്ററുകളിൽ എത്തും. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റേതായി ഇതുവരെ സിനിമകൾ ഒന്നും തീയേറ്ററുകളിൽ എത്തിയിട്ടില്ല. അൽഫോൺസ് അടുത്തതായി ചെയ്യാൻ പോകുന്നത് മലയാളത്തിലും തമിഴിലുമായി ഒരു ദ്വിഭാഷാ ചിത്രം ആണെന്നും കാളിദാസ് ജയറാം ആയിരിക്കും അതിൽ നായകൻ എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. അതിനെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമല്ല. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രവും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സിജു വിൽ‌സൺ, കൃഷ്ണ ശന്കർ, ഷറഫുദീൻ എന്നിവർ പ്രണവ് മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിയിലും അഭിനയിച്ചിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.