മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിലാലിന്റെ രണ്ടാം വരവിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന് വാർത്തകർ പരന്നതോടെ ഇത് നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. എങ്കിലും അഭ്യൂഹങ്ങൾ അവസാനിച്ചിരുന്നില്ല. ഏഷ്യാ വിഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകർ ദുൽഖറിനോട് ഇക്കാര്യം ചോദിക്കുകയുണ്ടായി. എന്നാൽ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് അമൽ നീരദ് വ്യക്തമാക്കി കഴിഞ്ഞുവെന്നായിരുന്നു ദുൽഖറിന്റെ മറുപടി.
ബിഗ് ബി തന്റെ ദുബായ് ജീവിതവുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി ഓഡിഷന് പോയി നിൽക്കാമെന്നും താരപുത്രൻ വ്യക്തമാക്കി. ബിഗ് ബി ഇറങ്ങുന്നത് ഞാൻ വർക്കിനായി ഇവിടെ വരുന്ന സമയമായിരുന്നു. എന്റെ ഡിവിഡി കളക്ഷനിൽ ആകയുണ്ടായിരുന്നത് ബിഗ് ബിയാണ്. വാപ്പച്ചിയെ മിസ് ചെയ്യുമ്പോൾ ബിഗ് ബി കാണാറുണ്ടായിരുന്നുവെന്നും ദുൽഖർ പറയുകയുണ്ടായി. സിനിമയിലെ പശ്ചാത്തല സംഗീതം വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ദുൽഖർ വേദിയിൽ അത് മൂളുകയും ചെയ്തു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ‘ബിഗ് ബി’ യിലെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രം. ആക്‌ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് ഈ ചിത്രത്തെ ആരാധകർ നെഞ്ചോടേറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.