കോവിഡ് ഭീഷണി മൂലം രാജ്യം ലോക്ക് ഡൗണിൽ ആയതോടെ ഇന്ത്യൻ സിനിമാ രംഗവും പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ താരങ്ങൾ എല്ലാവരും തങ്ങളുടെ വീടുകളിൽ തന്നെയാണ്. വീട്ടിലിരുന്നു പലരും പലതരം ജോലികളിലും വിനോദങ്ങളിലുമാണ്. അതിൽ തന്നെ ചിലർ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അതിൽ കുറച്ചു പേരാണ് മലയാളത്തിലെ പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരൊക്കെ. ഇവരുടെ രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും സോഷ്യൽ മീഡിയ സംവാദങ്ങളും പരസ്പരമുള്ള കൗതുകകരമായ ട്രോളുകളുമൊക്കെ ആരാധകർക്കിടയിൽ വൈറലാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പഴയകാല ചിത്രം പങ്കു വെച്ചതിനു ശേഷം അതിൽ താൻ ഏതാണെന്നു കണ്ടു പിടിക്കാൻ ആരാധകരെ വെല്ലുവിളിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിലെ ഒരു വലിയ താരം. മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളായ കുഞ്ചാക്കോ ബോബനാണ് തന്റെ സ്കൂൾ കാലത്തേ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടു അതിൽ താൻ ഏതാണെന്നു കണ്ടു പിടിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചാക്കോച്ചൻ ഒരു സ്‌കൂൾ നാടകത്തിൽ അഭിനയിച്ചപ്പോൾ ഉള്ള ഒരു ഫോട്ടോയാണത്. നാടകത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ ഏഴോളം കുട്ടികളെ ആ ഫോട്ടോയിൽ കാണാൻ സാധിക്കും. അതിൽ ചാക്കോച്ചൻ ഏതാണെന്നു കണ്ടു പിടിക്കാനുള്ള വെല്ലുവിളിയാണ് താരം ആരാധകർക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഏതായാലും താരത്തിന്റെ വെല്ലുവിളി ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്തു വർക്ക് ഔട്ട് ചെയ്തു മികച്ച ഫിസിക്കൽ മേക് ഓവറിനു കൂടി കുഞ്ചാക്കോ ബോബൻ ശ്രമിക്കുകയാണ് എന്ന് അദ്ദേഹത്തിന്റെ മറ്റു ചില സോഷ്യൽ മീഡിയ പോസ്റ്റുകളും നമ്മളോട് പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.