ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യ മുഴുവൻ പോപ്പുലറായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആ ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിന്റെ ടീസറിലെ കണ്ണിറുക്കൽ മാത്രം ഈ നടിക്ക് നേടിക്കൊടുത്തത് ലോകം മുഴുവനുമുള്ള സോഷ്യൽ മീഡിയ ശ്രദ്ധയാണ്. ആ ചിത്രത്തിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്നൊരു ബോളിവുഡ് ചിത്രത്തിലും പ്രിയ പ്രകാശ് വാര്യർ പ്രത്യക്ഷപ്പെട്ടു. തനഹ എന്നൊരു മലയാള ചിത്രത്തിലും ഇതു കൂടാതെ പ്രിയ പ്രകാശ് വാര്യർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ നടി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.വിഷ്ണുപ്രിയ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പ്രിയ പ്രകാശ് വാര്യർ തന്നെ റിലീസ് ചെയ്തിരിക്കുകയാണ്.പോസ്റ്റർ പങ്കു വെച്ചു കൊണ്ട് പ്രിയ വാര്യർ പറയുന്ന വാക്കുകൾ ഇതാണ്.
“അപ്പോൾ ഇതാണ് കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റർ. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല”. പ്രശസ്ത മലയാള സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ശ്രേയസ് മഞ്ജു എന്ന നടനാണ്. ഒരു റൊമാന്റിക് ചിത്രമാണ് ഇതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ ഗോപി സുന്ദറാണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളിലും പ്രിയ വാര്യർ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.