മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക് എന്ന ഇസുവിന്റെ ഫോട്ടോ പകർത്തുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കു വെച്ചിരിക്കുന്നത്. അത് പങ്കുവെച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത് മെഗാ സ്റ്റാറിന്റെ ലെൻസിലൂടെ ഇസുവും, മെഗാ സ്റ്റാർ ഫാൻ ബോയ് ആയ തന്റെ ലെൻസിലൂടെ അവരുമെന്നു സൂചിപ്പിക്കുന്ന വാക്കുകളുമാണ്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒട്ടേറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞു ജനിച്ചത്. കുട്ടിയുടെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ തന്നെ ഇസഹാക്കിന്റെ ആദ്യത്തെ ബിഗ് സ്ക്രീൻ സിനിമ കാഴ്ച ചിത്രവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിരാ എന്ന ചിത്രമാണ് കുഞ്ഞ് ഇസഹാക്കിന്റെ ആദ്യത്തെ ബിഗ് സ്ക്രീൻ സിനിമ കാഴ്ചയായത്.
പതിനാലു വർഷത്തിൽ അധികം നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബന് ഒരു കുഞ്ഞു ജനിച്ചപ്പോൾ സിനിമാ ലോകം മുഴുവൻ ആശംസകളുമായി എത്തിയിരുന്നു. ഇപ്പോൾ കുഞ്ചാക്കോ ബോബൻ പങ്കു വെച്ച ചിത്രത്തിൽ മമ്മൂട്ടിയെ കാണാൻ സാധിക്കുന്നത്, നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റോഷാകിലെ ലുക്കിലാണ്. പുഴു എന്ന നേരിട്ടുള്ള ഒടിടി റിലീസ് ആയിരുന്നു ഏറ്റവുമവസാനം പുറത്തു വന്ന മമ്മൂട്ടി ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏതാനും ചിത്രങ്ങൾ ഇപ്പോൾ പ്രദര്ശനത്തിനൊരുങ്ങുകയാണ്. എന്ന താൻ കേസ് കൊട്, എന്താടാ സജി, ഒറ്റു, പകലും പാതിരാവും, അറിയിപ്പ് എന്നിവയാണ് ഇനി വരാനുള്ള കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.