ഇന്ന് മലയാളത്തിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ ശ്രദ്ധിക്കുന്ന ഈ നടൻ, കഴിവുള്ള സംവിധായകർക്കൊപ്പം ചിത്രങ്ങൾ ചെയ്യാനും ശ്രമിക്കുന്ന ആളാണ്. മികച്ച സംവിധായകരുടെ ചിത്രങ്ങൾ അങ്ങോട്ട് അവസരം ചോദിച്ചു മേടിച്ചു ചെയ്യുന്ന ആളാണ് താനെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഇപ്പോഴിതാ ഹൗ ഓൾഡ് ആർ യു എന്ന ചിത്രം ചെയ്ത സമയത്തു ഉണ്ടായ വിവാദങ്ങളെ കുറിച്ചു മനസു തുറക്കുകയാണ് കുഞ്ചാക്കോ ബോബൻ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ആ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.
ഒരുപാട് വർഷത്തെ ഇടവേളക്കും, ഒപ്പം ദിലീപും ആയുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിനും ശേഷം മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അത്. അതിന് മുമ്പ് ഒരു മോഹൻലാൽ- രഞ്ജിത് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യർ തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ആ ചിത്രം വൈകിയപ്പോൾ ഹൗ ഓൾഡ് ആർ യു മഞ്ജുവിന്റെ തിരിച്ചു വരവിലെ ആദ്യ ചിത്രമായി മാറുകയായിരുന്നു. എന്നാൽ ആ സമയത്തു മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കരുത്, സിനിമയിൽ നിന്ന് പിന്മാറണം എന്നൊക്കെ സൂചനകൾ തനിക്ക് ചില സൈഡിൽ നിന്നു ലഭിച്ചിരുന്നു എന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. മഞ്ജുവിനൊപ്പം താൻ അഭിനയിക്കുകയാണ് എന്നു പറയാൻ വിളിച്ചപ്പോൾ ആണ്, പിന്മാറണം എന്ന തരത്തിൽ ഉള്ള സൂചനകൾ തനിക്ക് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പക്ഷെ താൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനും ബോബി- സഞ്ജയ് എന്ന രചയിതാകൾക്കും ആണെന്നും ഈ കാര്യങ്ങൾ സൂചിപ്പിക്കേണ്ടത് തന്നോടല്ല അവരോടാണെന്നും താൻ അപ്പോൾ മറുപടി നൽകി എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ കുഞ്ചാക്കോ ബോബൻ പറയുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.