ഉടൻ പണം എന്ന ടെലിവിഷൻ പരിപാടിയിൽ മത്സരിക്കാനെത്തിയ ശ്രീജിത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. താൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും അവൾ തന്നേക്കളും അഞ്ചു മാസം സീനിയറാണെന്നും വർഷങ്ങളോളമായി തങ്ങൾ സുഹൃത്തുക്കളാണെന്നും ശ്രീജിത്ത് പറയുകയുണ്ടായി. നാലഞ്ചു വർഷം മുമ്പ് നടത്തിയ ഒരു സർജറിയിലൂടെ അവളുടെ കാലുകൾ തളർന്നു പോയെന്നും ഇക്കാരണത്താൽ അവൾ തന്നോടുള്ള ഇഷ്ടം തുറന്നു പറയുന്നില്ലെന്നും ശ്രീജിത്ത് പറഞ്ഞപ്പോൾ മനസിലൊരു വിങ്ങലോടെയാണ് കേരളക്കര അത് കേട്ട് നിന്നത്.
ഇപ്പോൾ ശ്രീജിത്തിനെ തേടി മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോ ആയ കുഞ്ചാക്കോ ബോബന്റെ സ്നേഹ സന്ദേശം എത്തിയിരിക്കുകയാണ്. താങ്കളുടെ പ്രണയം… അത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മുൻപോട്ടു കൊണ്ട് പോകുവാനും പൂവണിയാനും ആശംസിക്കുന്നു എന്നായിരുന്നു കുഞ്ചാക്കോ ബോബൻ ശ്രീജിത്തിനോട് പറഞ്ഞത്.
നമസ്ക്കാരം… If am texting Mr. Sreejith, this is to let you know that your are the real HERO
താങ്കളുടെ പ്രണയം… അത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മുൻപോട്ടു കൊണ്ട് പോകുവാനും പൂവണിയാനും ആശംസിക്കുന്നു !!
പ്രാർത്ഥനകളോടെ…ഒരുപാട് സ്നേഹത്തോടെ….കുഞ്ചാക്കോ ബോബൻ
ഇതായിരുന്നു ചാക്കോച്ചന്റെ സന്ദേശം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.