ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് ഫേസ് ആപ്പ് ഉപയോഗിച്ചുള്ള ഫോട്ടോസ് ആണ്. നമ്മൾ വൃദ്ധനായാൽ അല്ലെങ്കിൽ വൃദ്ധ ആയാൽ എങ്ങനെയിരിക്കും എന്നുള്ള ഫോട്ടോസ് ആണ് ഈ ആപ്പ് ഉപയോഗിച്ചു സൃഷ്ടിക്കാൻ സാധിക്കുക. സെലിബ്രിറ്റികൾ പോലും ഒരു രസത്തിനു ഈ ആപ്പ് ഉപയോഗിച്ചു നിർമ്മിച്ച ഫോട്ടോകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തു വിട്ടു തുടങ്ങി. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ ആണ് അങ്ങനെ തന്റെ വൃദ്ധ രൂപത്തിൽ നിർമ്മിച്ച ഒരു ഫോട്ടോ ഇപ്പോൾ പുറത്തു വിട്ടത്. ആ ഫോട്ടോക്ക് രസകരമായ കമന്റുകളും ആയി മറ്റ് സെലിബ്രിറ്റികൾ രംഗത്ത് വരുകയും ചെയ്തു.
ചാക്കോച്ചന്റെ വൃദ്ധനായുള്ള ഗെറ്റപ്പും മാസ്സ് ആണെന്ന് ആണ് യുവ താരം ടോവിനോ തോമസ് പറയുന്നത്. ടോവിനോക്ക് ഒപ്പം നീരജ് മാധവ്, അനു സിതാര എന്നിവരും കുഞ്ചാക്കോ ബോബൻ ഇട്ട ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. വയസ്സൻ ലുക്കിലും ചാക്കോച്ചന്റെ അഴകും സ്റ്റൈലും പോയിട്ടില്ല എന്നാണ് അനു സിതാര പറയുന്നത്. ഈ ഗെറ്റപ്പിലും ചുള്ളൻ ആയാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് സത്യം. തന്റെ ഭാഗ്യനായകൻ ആണ് കുഞ്ചാക്കോ ബോബൻ എന്നാണ് അനു സിതാര പറഞ്ഞിട്ടുള്ളത്. ഏതായാലും ഫേസ് ആപ്പ് ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ കൂടുതൽ ഫോട്ടോകൾ പുറത്തു വരാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫേസ് ആപ്പ് ഫോട്ടോസ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.