കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. ഈ വർഷം ഇതിനോടകം ഒന്നിലധികം ഹിറ്റുകളുടെ ഭാഗമായി കഴിഞ്ഞ കുഞ്ചാക്കോ ബോബൻ തന്റെ പുതിയ ചിത്രവുമായി അടുത്ത മാസം എത്തുകയാണ്. ജോണി ജോണി യെസ് അപ്പാ എന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി കഴിഞ്ഞു. കുഞ്ചാക്കോ ബോബനും ഷറഫുദീനും വിജയ രാഘവനുമെല്ലാം ചേർന്നൊരുക്കുന്ന ഒരു കിടിലൻ ചിരിയുത്സവമായിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. പാവാട എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രത്തിന് ശേഷം മാർത്താണ്ഡൻ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം എഴുതിയ ജോജി തോമസ് ആണ്.
അനു സിത്താരയും മമത മോഹൻദാസും നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ മാസ്റ്റർ സനൂപ് സന്തോഷും വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്നു. ചിരിയിൽ പൊതിഞ്ഞ ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിളി ആണ്. കുഞ്ചാക്കോ ബോബന്റെ കോമെടിയും കുസൃതിയും എനെർജിയുമെല്ലാം കൃത്യമായ അളവിൽ കോർത്തിണക്കിയാണ് മാർത്താണ്ഡൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ട്രൈലറിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രശസ്ത നിർമ്മാതാവായ വൈശാഖ് രാജൻ ആണ് തന്റെ വൈശാഖ സിനിമയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത നടി ഗീതയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.