മലയാളികളുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബന്റെ ഭാര്യയാണ് പ്രിയ. മലയാള സിനിമയിലെ മാതൃക ദമ്പതിമാരിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതികൾ. ഏറെക്കാലത്തിനു ശേഷം ഒരു കുഞ്ഞു കൂടി പിറന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ഇപ്പോൾ ചാക്കോച്ചനും പ്രിയയും. അതോടെ ജീവിതത്തിലും ഏറെ മാറ്റങ്ങൾ വന്നു ഇരുവരുടേയും. ഇപ്പോഴിതാ ഭാര്യ പ്രിയയുടെ ജന്മദിനം ഡിസ്കോ ഫാമിലി നൈറ്റ് ആയി ആഘോഷിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് ഗംഭീരമായി ആട്ടവും പാട്ടുമായി പ്രിയയുടെ ജന്മദിനം ആഘോഷിച്ചു. ആ ഡിസ്കോ ഫാമിലി നൈറ്റിലെ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. താൻ കണ്ടിട്ടുള്ള, ഏറ്റവും പരസ്പര ധാരണയുള്ള ദമ്പതിമാരിൽ ഒന്നാണ് ചാക്കോച്ചൻ- പ്രിയ ദമ്പതികൾ എന്ന് പ്രശസ്ത സംവിധായങ്കൻ രഞ്ജിത് ശങ്കർ ആ ഫോട്ടോകൾക്ക് താഴെ ഫേസ്ബുക്കിൽ കമന്റ് ചെയ്തിട്ടുമുണ്ട്. വ്യത്യസ്തമായ, കിടിലൻ ലുക്കിലാണ് ഡിസ്കോ ഫാമിലി നൈറ്റിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ നേടുന്ന വിജയത്തിന്റെ സന്തോഷത്തിൽ കൂടിയാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം നായകനായ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തത്. ഒന്ന് മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് ആണെങ്കിൽ മറ്റൊന്ന് നവാഗതനായ അപ്പു ഭട്ടതിരി ഒരുക്കിയ നിഴൽ ആണ്. സർവൈവൽ ത്രില്ലർ ആയ നായാട്ടും, മിസ്റ്ററി ത്രില്ലർ ആയ നിഴലും മികച്ച പ്രേക്ഷക അഭിപ്രായം നേടി ഗംഭീര വിജയത്തിലേക്കാണ് കുതിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ച പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം കൂടാതെ ഒട്ടേറെ ചിത്രങ്ങളുമായി മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി കൂടി മാറിയിരിക്കുകയാണിപ്പോൾ കുഞ്ചാക്കോ ബോബൻ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.