ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ റിലീസ് ആയിരുന്നു കുഞ്ചാക്കോ ബോബനെ നായകനാക്കി അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് വിജയം നേടി മുന്നേറുമ്പോൾ തന്നെ മറ്റൊരു ചിത്രവുമായി ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിക്കാൻ എത്തുകയാണ് കുഞ്ചാക്കോ ബോബൻ. സുഗീത് ഒരുക്കിയ ശിക്കാരി ശംഭു എന്ന ചിത്രവുമായി ആണ് കുഞ്ചാക്കോ ബോബൻ അടുത്തതായി എത്തുന്നത്. നിഷാദ് കോയ രചിച്ച ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അതുപോലെ മഴ സോങ് വിഡിയോയും ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടി എടുത്തത്.
ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ പ്രശസ്തനായ വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. ശിവദയും അൽഫോൻസായും നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ കൃഷ്ണ കുമാർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ടീമിനെ വെച് ഓർഡിനറി , മധുര നാരങ്ങാ എന്നെ രണ്ടു സൂപ്പർ വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട് സുഗീത്. ശ്രീജിത്ത് ഇടവന ആണ് ശിക്കാരി ശംഭുവിനു സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലി ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.