കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. സൗബിൻ ഷാഹിർ, ഷെയിൻ നിഗം, അന്നാ ബെൻ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങി ഒരു വലിയ താര നിര പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ വിദേശ നടി ജാസ്മിന്‍ മേറ്റിവിയറും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനും നിർമ്മിച്ചത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നുമാണ്. ഇപ്പോഴിതാ ഇതിൽ അഭിനയിച്ച ജാസ്മിന്‍ മേറ്റിവിയര്‍ സംവിധായിക ആവുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് തന്നെ സംവിധായിക ആവാൻ പ്രചോദിപ്പിച്ചത് എന്നാണ് ജാസ്മിന്‍ മേറ്റിവിയര്‍ ടൈംസ് ഓഫ് ഇന്ത്യയും ആയുള്ള അഭിമുഖത്തിൽ പറയുന്നത്.
കുമ്പളങ്ങി നൈറ്റ്‌സിൽ ആ ടീം ജോലി ചെയ്തത് താൻ കണ്ടത് ആണെന്നും മധു സി നാരായണൻ എന്ന സംവിധായകൻ കാണിച്ച എനർജി ആണ് തന്നെയും സംവിധായിക ആവാൻ പ്രചോദിപ്പിച്ചത് എന്നും ഈ നടി പറയുന്നു. തന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും, ഈ സിനിമയിലൂടെ, സ്ത്രീകള്‍ അവരുടെ സ്വപ്‌നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നും, അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെങ്ങനെയെന്നും പറയാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് ഈ നടി പറയുന്നത്. ലിയനാര്‍ഡോ സ്‌കൂബർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം രണ്ടു ഭാഷകളിൽ ആയാവും റിലീസ് ചെയ്യുക എന്നും അവർ പറഞ്ഞിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിൽ ശ്രീനാഥ് ഭാസിയുടെ നായികാ വേഷം ആണ് ഈ നടി ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.