സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുണ്ട ജയൻ. ഇതിന്റെ ട്രൈലെർ, ഇതിലെ രണ്ടു ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയതോടെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്. ശബരീഷ് വർമ്മ ഈണമിട്ടു പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ടൈറ്റിൽ ഗാനം വമ്പൻ ഹിറ്റായതോടെ ഈ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം വര്ധിച്ചിട്ടുമുണ്ട്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തെ കേരളത്തിലെ കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുകയാണ് എന്ന വിവരമാണ് ലഭിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ, കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.
അത് കൂടാതെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കേരളത്തിലെ കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്തു. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടി പറയുന്ന ഒരു ചിത്രം ആയതു കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ തങ്ങൾ ക്ഷണിക്കുകയാണ് എന്നാണ് അവർ പറയുന്നത്. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നതിനാൽ, കല്യാണ പരിപാടികളിൽ സ്ഥിരമായും അല്ലാതെയും പങ്കെടുക്കുന്നവർ ഉണ്ടെങ്കിൽ അവരും എന്തായാലും കാണേണ്ട ചിത്രമാണ് ഇതെന്നും അണിയറ പ്രവർത്തകർ പറയുന്നു. അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ്. രാജേഷ് വർമ്മ ആണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്.
കൊക്കെയ്ന് കേസില് പ്രശസ്ത മലയാള സിനിമാ താരം ഷൈന് ടോം ചാക്കോ കുറ്റവിമുക്തന്. ഷൈൻ ടോം ചാക്കോ ഉള്പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.