[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സൂക്ഷ്മാഭിനയത്തിന്റെ അനന്തസാധ്യതകള്‍ വാരി വിതറുന്ന സുരാജ്; വികൃതിയെയും സുരാജിനെയും പ്രശംസിച്ചു കൊണ്ട് സഹതാരം..!

ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായ വികൃതി. എം സി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബധിരനും മൂകനും ആയ ഒരു കഥാപാത്രത്തെ ആണ് സുരാജ് അവതരിപ്പിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തേയും കഥാപാത്രത്തെയും അടിസ്ഥാനമാക്കി അജീഷ് പി തോമസ് രചിച്ച ഈ ചിത്രത്തിലെ സുരാജിന്റെ പ്രകടനം അതിഗംഭീരം എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. സുരാജിനൊപ്പം സൗബിൻ ഷാഹിറും ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്നു. ഇപ്പോഴിതാ ഈ ചിത്രത്തേയും ഇതിലെ സുരാജിന്റെ പ്രകടനത്തേയും പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നാടക- ചലച്ചിത്ര നടൻ ആയ കൃഷ്ണൻ ബാലകൃഷ്ണൻ.

തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം വികൃതിയേയും സുരാജിനെയും കുറിച്ച് വിശദമായി എഴുതിയിരിക്കുന്നത്. ഞാൻ കണ്ട വികൃതികൾ എന്ന തലക്കെട്ടോടെ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ട സുരാജ് വെഞ്ഞാറമൂട്, നിങ്ങൾ അഭിനയത്തിന്റെ ഗതിമാറ്റി തുടങ്ങിയത് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെയാണ്. നിങ്ങളുടെ സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ നിങ്ങള്‍ പരീക്ഷിച്ചുതുടങ്ങി. അന്ന് നിങ്ങളോടൊപ്പം ഞാന്‍ അഭിനയിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തിന്റെ അഭിനയം നിങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിത്തന്നു. അതിനുശേഷം നിങ്ങള്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ അഭിനയിച്ച്, നിങ്ങളുടെ ആ സീനിലെ അഭിനയം ആ ചിത്രത്തിന്റെ സാമ്പത്തികവിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. പിന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം നിങ്ങള്‍ സൂക്ഷ്മാഭിനയത്തിന്റെ അനന്തസാധ്യതകള്‍ ക്യാമറയ്ക്കുമുന്നില്‍ വാരിവിതറിക്കൊണ്ടേയിരുന്നു. അവസാനം ‘വികൃതി’യില്‍ കൊതിപ്പിക്കുന്ന അഭിനയം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ‘വികൃതി’യിലെ അവസാന സീന്‍ കണ്ണുനിറഞ്ഞുകൊണ്ട് കണ്ടുതീര്‍ക്കുമ്പോള്‍ അത് നാടകത്തിലായിരുന്നുവെങ്കില്‍ സ്റ്റേജില്‍ കയറി കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ.”

ഈ ഫേസ്ബുക് പോസ്റ്റിൽ സുരഭി ലക്ഷ്മി, സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവരെയും കൃഷ്ണൻ ബാലകൃഷ്ണൻ പ്രശംസിച്ചിട്ടുണ്ട്. സുരഭി സ്വയം നടത്തുന്ന അഭിനയപരീക്ഷണങ്ങള്‍ നേരില്‍ കാണുകയും അവരോട് അസൂയ തോന്നുകയും ചെയ്തിട്ടുണ്ട് എന്നാണ് കൃഷ്ണൻ ബാലകൃഷ്ണൻ പറയുന്നത്. അഭിനയത്തിന്റെ മികവില്‍ നിന്ന് മികവിലേക്ക് സൗബിന്‍ എന്ന നടൻ ശരവേഗത്തില്‍ പാഞ്ഞുപോകുന്നത് ദൂരെമാറിനിന്ന് കാണുകയാണ് താൻ എന്നാണ് അദ്ദേഹം പറഞ്ഞത്. വികൃതി’യിലെ കഥാപാത്രം സുധി കോപ്പയും വളരെ തന്മയത്തത്തോടെ ചെയ്തു ഫലിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. ലൈക്ക് ജേര്‍ണലിസത്തില്‍ പെട്ടുപോകുന്ന നമ്മളോരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ‘വികൃതി’ എന്ന് പറഞ്ഞാണ് അദ്ദേഹം നിർത്തുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.