മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് കെ പി എ സി ലളിതയുടെ സ്ഥാനം. പ്രശസ്ത സംവിധായകൻ ഭരതന്റെ ഭാര്യ ആയ കെ പി എ സി ലളിതയുടെ മകൻ സിദ്ധാർഥ് ഭരതനും നടനും സംവിധായകനും ആണ്. ഇപ്പോഴിതാ ഭരതൻ മരിച്ചതിനു ശേഷം തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ കുറിച്ചും തന്നെ അഭിനയത്തിലേക്ക് മടക്കി കൊണ്ട് വന്നത് ആരെന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് കെ പി എ സി ലളിത. കെ.പി.എ.സി നാടക സമിതി വിട്ടതിനു ശേഷം തനിക്ക് ഏറ്റവു മികച്ച വേഷങ്ങൾ തന്ന സംവിധായകൻ സത്യൻ അന്തിക്കാട് ആണെന്ന് ഈ നടി പറയുന്നു. ഭർത്താവായ ഭരതൻ മരിച്ചതിനു ശേഷം താൻ സിനിമാഭിനയം ഏകദേശം നിർത്തിയ മട്ടായിരുന്നു എന്നും അഭിനയിക്കാൻ പറ്റുമോ എന്ന് തനിക്കു തന്നെ സംശയം തോന്നിയ സമയത്തു ആണ് സത്യൻ അന്തിക്കാട് മുൻകൈ എടുത്തു തന്നെ സിനിമയിലേക്ക് മടക്കി കൊണ്ട് വന്നത് എന്നും കെ പി എ സി ലളിത ഓർക്കുന്നു.
കേരളകൗമുദി ഫ്ളാഷ് പതിനഞ്ച് വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിലാണ് കെ പി എ സി ലളിത ഈ സംഭവങ്ങൾ ഓർത്തെടുക്കുന്നതു. തന്റെ മക്കളെ കൂട്ടുപിടിച്ചിട്ട് ആണ് സത്യൻ അന്തിക്കാട് തന്നെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത് എന്നും തന്റെ മക്കൾക്കും ആഗ്രഹമുണ്ടായിരുന്നു താൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എന്നും കെ പി എ സി ലളിത പറയുന്നു. അങ്ങനെ കെ പി എ സി ലളിതയുടെ തിരിച്ചു വരവായി മാറിയ ചിത്രമാണ് സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും താൻ ഇത് വരെ ചെയ്യാത്ത ഒരു വേഷം അഭിനയിക്കാൻ കഴിഞ്ഞു എന്നും ഈ നടി പറഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.