ഈ വർഷം മലയാള സിനിമയിൽ ഉണ്ടായ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ . കഥ പറയുമ്പോൾ, മാണിക്യ കല്ല് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എം മോഹനൻ ഒരുക്കിയ ചിത്രമാണ് ഇത്. പ്രശസ്ത രചയിതാവായ രാജേഷ് രാഘവൻ ആണ് ഈ ഫാമിലി എന്റെർറ്റൈനെറിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിയറ എന്റെർറ്റൈന്മെന്റ്സ്, ബിഗ് ബാംഗ് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ പ്രദീപ് കുമാർ പതിയറ, നോബിൾ ബാബു തോമസ് എന്നിവർ ചേർന്നു നിർമ്മിച്ച ഈ ചിത്രം വലിയ വിജയമാണ് തീയേറ്ററുകളിൽ നിന്നു നേടിയത്. ഇപ്പോഴിതാ അൻപതു സുവർണ്ണ ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിട്ട ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വീകരണവും ആദരവും നൽകിയിരിക്കുകയാണ് കൊല്ലത്തെ ജി മാക്സ് തിയേറ്റർ
അവിടെ അന്പത്തിയഞ്ചു ദിവസം പ്രദർശിപ്പിച്ച ഈ ചിത്രതിന്റെ അണിയറ പ്രവർത്തകരെ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിലാണ് ആദരിച്ചത്. കൊല്ലം എം എൽ എ ആയ പ്രശസ്ത നടൻ മുകേഷ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒഴികെ മറ്റു അണിയറ പ്രവർത്തകർ എല്ലാവരും തന്നെ എത്തിച്ചേർന്നിരുന്നു.
നിഖില വിമൽ നായികാ വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ശ്രീനിവാസനും ഒരു നിർണ്ണായക വേഷം ചെയ്തിരിക്കുന്നു. അരവിന്ദൻ എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേം കുമാർ ഉർവശി, അജു വര്ഗീസ്, പ്രേം കുമാർ, കോട്ടയം നസീർ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ, ബിജു കുട്ടൻ, ബൈജു എന്നീ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും സ്വരൂപ് ഫിലിപ്പ് ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രത്തെ മനോഹരമാക്കി.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.