ഇന്നലെ റിലീസ് ചെയ്ത ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത കമ്മാര സംഭവത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രം എന്ന നിലയിൽ വമ്പൻ സ്വീകരണമാണ് ഈ ചിത്രത്തിന് ഇന്ന് കേരളത്തിൽ ഉടനീളം ലഭിച്ചത്. ഒരു പക്കാ ദിലീപ് ഷോ ആയി തന്നെ ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലെർ ചിത്രം ജനപ്രിയനിൽ നിന്ന് ലഭിച്ച ജനപ്രിയ ചിത്രം തന്നെയാണെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങൾ നമ്മളോട് പറയുന്നു. പതിവ് പോലെ തന്നെ കുടുംബ പ്രേക്ഷകർ ഈ ചിത്രം ആദ്യ ദിനം മുതൽ തൊട്ടു ഏറ്റെടുക്കുന്ന കാഴ്ചയും നമ്മുക്ക് കാണാൻ കഴിയുന്നുണ്ട്.
ബി ഉണ്ണികൃഷ്ണൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം എല്ലാത്തരം വിനോദ ഘടകങ്ങളും കൃത്യമായ അളവിൽ കോർത്തിണക്കിയ ഒരു എന്റെർറ്റൈനെർ ആണ്. ദിലീപ് ചിത്രത്തിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഹാസ്യം ഈ ചിത്രത്തിൽ ആദ്യം മുതൽ അവസാനം വരെയുണ്ട്. അതുപോലെ തന്നെ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകനും രചയിതാവും ത്രില്ലിങ്ങായ ഒരു സിനിമാനുഭവം നമ്മുക്ക് നൽകുന്നതിലും വിജയിച്ചിട്ടുണ്ട്. കിടിലൻ ആക്ഷനും ട്വിസ്റ്റുകളും സസ്‌പെൻസും ആവേശവും നിറച്ചു ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങളും മനോഹരമാണ്. ദിലീപിനൊപ്പം മമത മോഹൻദാസ്, സിദ്ദിഖ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ഈ ചിത്രത്തിൽ കയ്യടി നേടുന്നു. ഗണേഷ് കുമാർ, ലെന, സൈജു കുറുപ്പ്, കോട്ടയം പ്രദീപ്, രഞ്ജി പണിക്കർ, പ്രിയ ആനന്ദ്, ബിന്ദു പണിക്കർ, ഭീമൻ രഘു, തെസ്നി ഖാൻ , പ്രിയങ്ക, പൂജപ്പുര രാധാകൃഷ്ണൻ , സാജിദ് യഹിയ, വീണ തുടങ്ങി ഒരുപാട് അഭിനേതാക്കൾ ഈ ചിത്രത്തിന്റെ ഭാഗമാണ്
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.